ETV Bharat / bharat

പരീക്ഷ എഴുതിയ നാലുപേര്‍ക്കും ഒരേ മാര്‍ക്ക്, എന്നിട്ടും തനിഷ്‌ക ടോപ്പര്‍; നീറ്റ് പരീക്ഷയിലെ കണക്കിന്‍റെ കളികള്‍ ഇങ്ങനെ

രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയില്‍ നാല് മത്സരാര്‍ത്ഥികള്‍ക്ക് ഒരേ മാര്‍ക്ക്, എന്നാല്‍ ടോപ്പറായത് ഒരാള്‍ മാത്രം. വിജയിയെ തെരഞ്ഞെടുത്ത ടൈ ബ്രേക്കിംഗ് മാനദണ്ഡങ്ങള്‍ ഇതാണ്.

author img

By

Published : Sep 8, 2022, 9:40 PM IST

Topper  Topper of Neet  Neet Examination  Topper of Neet Examination and how they Chose  Four Candidates having same marks  how one becomes topper  Neet have a Plan B  Neet  പരീക്ഷ എഴുതിയ നാലുപേര്‍ക്കും ഒരേ മാര്‍ക്ക്  നീറ്റ് പരീക്ഷ  തനിഷ്‌ക  ടോപ്പര്‍  മെഡിക്കൽ പ്രവേശന പരീക്ഷ  ടൈ ബ്രേക്കിംഗ്  ടൈ ബ്രേക്കിംഗ് മാനദണ്ഡങ്ങള്‍  കോട്ട  രാജസ്ഥാന്‍  തനിഷ്‌ക കുമാർ യാദവാണ്  വത്സ് ആശിഷ് ബത്ര  നീറ്റിന്‍റെ ഒമ്പത് ടൈ ബ്രേക്കിംഗ് നിയമങ്ങള്‍  സമനില
പരീക്ഷ എഴുതിയ നാലുപേര്‍ക്കും ഒരേ മാര്‍ക്ക്, എന്നിട്ടും തനിഷ്‌ക ടോപ്പര്‍; നീറ്റ് പരീക്ഷയിലെ കണക്കിന്‍റെ കളികള്‍ ഇങ്ങനെ

കോട്ട (രാജസ്ഥാന്‍): രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ യുജി 2022 ഫലം പുറത്തുവന്നു. രാജസ്ഥാനിലെ കോട്ടയില്‍ പരിശീലനം നടത്തിയ ഹരിയാന നർനൗള്‍ സ്വദേശിനി തനിഷ്‌ക കുമാർ യാദവാണ് പരീക്ഷയില്‍ ടോപ്പറായത്. അതേസമയം, തനിഷ്‌കയുടെ അത്രതന്നെ മാര്‍ക്ക് മറ്റ് മൂന്നുപേര്‍ കൂടി നേടിയിരുന്നു. ഇവരെ മറികടന്ന് തനിഷ്‌ക മുന്നോട്ട് വന്നതാവട്ടെ നീറ്റിന്‍റെ ടൈ ബ്രേക്കിംഗ് മാനദണ്ഡങ്ങളും.

നീറ്റില്‍ 715 മാർക്ക് നേടി 99.9997733 ശതമാനം മാർക്കോടെയാണ് തനിഷ്‌ക പാസായത്. ഡൽഹിയിൽ നിന്നുള്ള വത്സ് ആശിഷ് ബത്ര, കർണാടകയിൽ നിന്നുള്ള ഹരികേഷ് നാഗ്‌ഭൂഷൺ ഗാംഗുലി, കർണാടകയിൽ നിന്ന് തന്നെയുള്ള റുച്ച പവാസെ എന്നിവർക്കും ഇതേ മാർക്കാണ് ലഭിച്ചത്. ഇതോടെയാണ് നീറ്റ് അധികൃതര്‍ ടൈ ബ്രേക്കിംഗ് മാനദണ്ഡങ്ങള്‍ പരീക്ഷിച്ചത്. ഇതോടെ, തനിഷ്‌ക ടോപ്പറും, ആശിഷ് ബത്രക്ക് രണ്ടാം റാങ്കും, ഹരികേഷും റുച്ച എന്നിവര്‍ യഥാക്രമം മൂന്നും നാലും റാങ്കുകളിലേക്കും നീങ്ങി. അതേസമയം, പുരുഷ ടോപ്പർമാരിൽ ആശിഷും, രണ്ടാം സ്ഥാനത്ത് ഹരികേഷുമാണ്.

കോട്ടയിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധൻ ദേവ് ശർമ്മ നീറ്റില്‍ ടൈ ബ്രേക്കിംഗ് നിയമങ്ങളിൽ വന്ന മാറ്റങ്ങളെക്കുറിച്ച് പറയുന്നു: നിലവില്‍ പ്രായവും അപേക്ഷാ മാനദണ്ഡങ്ങലും പരിഗണിക്കുന്നുണ്ട്. എന്നാല്‍ 2021 ല്‍ മാനദണ്ഡങ്ങളില്‍ നിന്ന് പ്രായം നീക്കം ചെയ്‌തിരുന്നു. അന്ന് നീറ്റില്‍ 720 ല്‍ 716 മുതല്‍ 720 വരെ നേടിയ നിരവധി വിദ്യാര്‍ഥികള്‍ തമ്മില്‍ സമനിലയുണ്ടായി. ഇതോടെ വിദ്യാർഥികൾക്കെല്ലാം ഒരേ അഖിലേന്ത്യാ റാങ്കാണ് നൽകിയത്. മാത്രമല്ല, ഏജന്‍സി പോലും നീറ്റ് യുജി അഖിലേന്ത്യാ റാങ്കും, കൗണ്‍സിലിങ്ങിനായുള്ള നീറ്റ് യുജി അഖിലേന്ത്യാ റാങ്ക് എന്നിങ്ങനെ വെവ്വേറെ പട്ടികയും പുറത്തിറക്കി. തുടര്‍ന്ന് കൗണ്‍സിലിങ്ങില്‍ സീറ്റ് അലോട്ട്‌മെന്റ് സംബന്ധിച്ച് തർക്കം ഉണ്ടാകാതിരിക്കാന്‍ ഒമ്പത് ടൈ ബ്രേക്കിംഗ് നിയമങ്ങൾ നിർദ്ദേശിച്ചു.

നീറ്റിന്‍റെ ഒമ്പത് ടൈ ബ്രേക്കിംഗ് നിയമങ്ങള്‍: 1. ബയോളജി വിഷയത്തിന്റെ ആദ്യ മാർക്ക്, 2. കെമിസ്ട്രി വിഷയത്തിന് ബയോളജിക്ക് തുല്യമായ മാർക്ക്, 3. ബയോളജിയുടെയും കെമിസ്ട്രിയുടെയും മാർക്ക് ഒന്നുതന്നെയാണെങ്കിൽ ഫിസിക്സ് വിഷയത്തിലെ മാർക്ക്, 4. മൂന്ന് വിഷയങ്ങളുടെയും മാർക്ക് തുല്യമാണെങ്കിൽ ചോദ്യങ്ങളുടെ മൊത്തത്തിലുള്ള ശരിയും തെറ്റും അനുപാതം, 5. ഇവയിലും സമനിലയുണ്ടെങ്കിൽ, ജീവശാസ്‌ത്രത്തിലെ ശരിയും തെറ്റും തമ്മിലുള്ള അനുപാതം ആദ്യം, 6. ബയോളജിയിലെ ശരിയും തെറ്റുമായ ചോദ്യങ്ങളുടെ അനുപാതം തുല്യമാണെങ്കിൽ, രസതന്ത്രത്തിലെ ശരിയും തെറ്റുമായ ചോദ്യങ്ങളുടെ അനുപാതം, 7. ബയോളജിയിലും കെമിസ്ട്രിയിലും സമനിലയുണ്ടെങ്കിലും ഫിസിക്‌സ് വിഷയത്തിലെ ശരിയും തെറ്റുമായ ചോദ്യങ്ങളുടെ അനുപാതം, 8. ഇതും സമനിലയില്‍ കലാശിച്ചാല്‍ പ്രായക്കൂടുതലുള്ള വിദ്യാര്‍ഥിക്ക് ഉയര്‍ന്ന റാങ്ക്, 9. ഇവയിലും സമനിലയായാൽ നേരത്തെ അപേക്ഷിച്ച വിദ്യാർഥിക്ക് മികച്ച റാങ്ക് ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.