- കേരള നിയമസഭ ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും. നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കും. ഒക്‌ടോബറിൽ സഭ സമ്മേളിച്ച് സമ്പൂർണ ബജറ്റ് പാസാക്കാൻ ആലോചന.
- മുഖ്യമന്ത്രിയുമായി ഇന്‍റർനെറ്റ് സേവനദാതാക്കളുടെ യോഗം ഇന്ന്. യോഗം ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്. കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമാക്കുന്നത് പ്രധാന ചർച്ചയാകും.
- സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു. 40 ദിവസത്തേക്ക് യന്ത്രവത്കൃത ബോട്ടുകളുപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് അനുമതിയില്ല. തൊഴിലാളികൾക്ക് പരമ്പരാഗത വള്ളങ്ങളിൽ മീൻ പിടിക്കാം.
- സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന ആരോപണത്തിൽ കെ. സുന്ദരയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. ബിജെപി പ്രാദേശിക നേതാക്കളെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിചേർക്കും.
- കൊടകര കുഴൽപ്പണക്കേസിനെതിരെ ബിജെപിയുടെ പ്രതിഷേധ സമരം ഇന്ന്. ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്ന് ആരോപണം. പ്രതിഷേധം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്.
- വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
- സ്വകാര്യ ലാബുകളിലെ ആർടിപിസിആർ നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ തീരുമാനം ചോദ്യം ചെയ്യുന്ന ലാബ് ഉടമകളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാനങ്ങൾക്ക് നിരക്ക് നിശ്ചയിക്കാമോ എന്ന് അറിയിക്കാൻ ഐസിഎംആറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
- ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അമിനി സ്വദേശിയുടെ ഹർജിയാണ് കോടതി പരിഗണിക്കുക. ലോക്ക്‌ഡൗൺ തീരുംവരെ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ഹർജിയിൽ ആവശ്യം.
- കൊവിഡ് വ്യാപനം ചർച്ചചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മൂന്നാം തരംഗത്തെ എങ്ങനെ നേരിടാം എന്നത് മുഖ്യ അജണ്ട.
- ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റ് ഇന്നും തുടരും.
ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ