ചിങ്ങം
നിങ്ങളുടെ ദിവസത്തിന്‍റെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചെലവഴിച്ചെങ്കിലും അത്ഭുതപ്പെടുത്തുന്ന അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിസ്ഥലത്ത് ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ഈ ശുഭദിനത്തിൽ ബിസിനസിൽ വലിയ ബഹുമതികളും ലാഭവും കൊയ്യാൻ കഴിയും.
കന്നി
അടക്കിപ്പിടിച്ചിരുന്ന വികാരങ്ങൾ പുറത്തേക്ക് വരാനുള്ളൊരു വഴി കണ്ടെത്തിയേക്കും. നിങ്ങൾ വികാരങ്ങളെ വികസിപ്പിക്കുകയും വാസ്‌തവികമായ വസ്‌തുക്കളിലേക്ക് അടുക്കുകയും ചെയ്യും. നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ളൊരു പരിസരം അല്ല എങ്കിൽ അത് നിങ്ങളെ അസ്വസ്ഥനാക്കും.
തുലാം
കലാപരമായ കഴിവുകൾക്കുള്ള ദിനമാകും. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരൻ ഒടുവിൽ പുറത്ത് വരും. നിങ്ങളുടെ തിളക്കമേറിയ സൗന്ദര്യബോധം ഇന്‍റീരിയർ ഡെക്കറേഷനിൽ മാറ്റങ്ങൾ വരുത്തുന്നതിലേക്കു നിങ്ങളെ നയിക്കും.
വൃശ്ചികം
തങ്ങളുടെ പദ്ധതികളില്‍ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി നിങ്ങള്‍ കണ്ടുമുട്ടുകയും അത് ആ ദിനം പൂര്‍ണമായും പ്രവര്‍ത്തനനിരതനാകാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. ഇതിന്‍റെ ഫലം നിങ്ങള്‍ ആഗ്രഹിക്കുന്നത് ആയില്ലെങ്കിലും ക്ഷമ കൂടുതല്‍ മികച്ച പ്രതിഫലം നിങ്ങള്‍ക്ക് നേടിത്തരും.
ധനു
സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങളിലേക്ക് വന്നേക്കാം. എന്നാല്‍ അവയെ തള്ളിക്കളയരുത്. ചിലത് നിങ്ങളെ സംബന്ധിച്ച് ഗുണകരമായിരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക. അന്തിമ തീരുമാനം നിങ്ങളുടേത് ആയിരിക്കും.
മകരം
നിങ്ങളുടെ ദിനം മികച്ച രീതിയില്‍ ആരംഭിക്കുകയും വളരെപ്പെട്ടെന്ന് തന്നെ നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ നിങ്ങള്‍ അത്ഭുതപ്പെടുത്തുകയും ചെയ്യും. ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തനരീതിയില്‍ നിങ്ങള്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വര്‍ധിച്ച ആത്മവിശ്വാസം മികച്ച പ്രതിഫലത്തോടെ നല്ലൊരു ദിനം നിങ്ങള്‍ക്ക് സമ്മാനിക്കും.
കുംഭം
ഉദാരവും പിന്തുണയേകുന്നതുമായ പ്രകൃതം മൂലം മറ്റുള്ളവര്‍ നിങ്ങളുടെ പ്രവൃത്തിയില്‍ സഹായിക്കും. നിങ്ങളുടെ ക്രിയാത്മകമായ പ്രതികരണം ജനങ്ങളെ ആകര്‍ഷിക്കുന്നതിന് സഹായകമാകും. നിങ്ങളുടെ സ്‌നേഹിതരാല്‍ നിങ്ങളുടെ ദിനം മികച്ച രീതിയില്‍ അവസാനിക്കും.
മീനം
നിങ്ങളുടെ ജീവിതത്തിലെ നിര്‍ണായകമായ ഒരു നിമിഷത്തിലൂടെ കടന്നുപോകേണ്ടതിനാല്‍ ഈ ദിനത്തില്‍ ശ്രദ്ധാലുവായിരിക്കുക. എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ നിങ്ങളെ വാഴ്ത്തിപ്പറയാനുള്ള അവസരം ഉണ്ടാകും. നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങള്‍ സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേടാന്‍ നിങ്ങളെ സഹായിക്കും. വളരെ കണിശിതക്കാരന്‍ ആണെങ്കില്‍ക്കൂടി ചടുലമായ പ്രകൃതം അപകടസാധ്യതകളിലേക്ക് നിങ്ങളെ നയിക്കും
മേടം
പ്രശ്‌നങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുക. നിങ്ങള്‍ക്ക് ഉത്തരവാദിത്വം കാണിക്കേണ്ടിവരും. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന. ഇത് ക്ലേശകരമായിരിക്കും. വാക്കും കോപവും നിയന്ത്രിക്കുക, അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ മനസിനെ വ്രണപ്പെടുത്തേണ്ടിവരും. ഇത്തരം പ്രവര്‍ത്തനങ്ങളേയും തര്‍ക്കങ്ങളേയും ദൈനംദിന ജീവിതത്തെ പ്രശ്നസങ്കീര്‍ണമാക്കാന്‍ അനുവദിക്കരുത്. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക. പലവക ചെലവുകള്‍ അമിതഭാരം ഏൽപിക്കും.
ഇടവം
ഇന്ന് ഭാഗ്യനക്ഷത്രങ്ങള്‍ സംസാരിക്കട്ടെ, ഇന്ന് അവര്‍ കൊണ്ടുവരുന്ന ഭാഗ്യം ശാന്തതയോടെ നിങ്ങള്‍ ആസ്വദിക്കൂ. ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. ധനപരമായ കാര്യങ്ങളിലും ഇന്നൊരു ഭാഗ്യദിവസമാണ്. പണം വാരിക്കൂട്ടുക! കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും. ചുരുക്കത്തില്‍ ഒരു അവിസ്‌മരണീയ ദിനം നിങ്ങളെ കാത്തിരിക്കുന്നു.
മിഥുനം
നയിക്കപ്പെടുകയും, ആജ്ഞകൾ നൽകുകയും ചെയ്യുന്ന ഒരാളായി പൊതുസമൂഹം നിങ്ങളെ കാണുന്നു. ശരിക്കും നിങ്ങളുടെ ഹൃദയം എന്ത് ആഗ്രഹിക്കുന്നുവോ അതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. കുറച്ചുസമയമായി ഉത്തരം കിട്ടാതെ അവശേഷിച്ചിരുന്ന സംശയങ്ങളിൽ ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് കഴിയും.
കര്‍ക്കടകം
വിജയം കൈവരിക്കൻ ദൈവാനുഗ്രഹം നിങ്ങളെ സഹായിക്കും. കുട്ടികൾക്ക് അവരുടെ പൂർത്തീകരിക്കാൻ കഴിയാതെ പോയത് പൂർത്തീകരിക്കാനും മറ്റുള്ളവരുടെ മുൻപിൽ ശോഭിക്കാനും ഇത് ഒരു സുവർണവസരമായിരിക്കും. ഇന്ന് എല്ലാ കാര്യങ്ങളും നിങ്ങളുടെ വഴിക്ക് വരും.