ETV Bharat / bharat

ശ്രീലങ്കയിൽ നിന്ന് എത്തുന്നവർക്ക് അഭയാർഥി പദവി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ - ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി

അഭയാർത്ഥി പദവി നൽകുന്നതുമായി ബന്ധപ്പെട്ട നിയമസഹായം ലഭിക്കുന്നതിനു വേണ്ടി തമിഴ്‌നാട് സർക്കാർ മുതിർന്ന അഭിഭാഷകരെ നിയോഗിച്ചു

TN seeks legal advice to grant refugee status to Sri Lankans  60 Sri Lankan Tamils have reached Dhanushkodi  Sri Lankan Tamils who have reached Tamil Nadu  ശ്രീലങ്കയിൽ നിന്ന് എത്തുന്നവർക്ക് അഭയാർത്ഥി പദവി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ  ശ്രീലങ്കയിൽ നിന്ന് എത്തുന്നവർക്ക് അഭയാർത്ഥി പദവി  അഭയാർത്ഥി പദവി  ശ്രീലങ്കൻ തമിഴർ  ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി
ശ്രീലങ്കയിൽ നിന്ന് എത്തുന്നവർക്ക് അഭയാർത്ഥി പദവി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ
author img

By

Published : Apr 24, 2022, 12:50 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ എത്തിയ ശ്രീലങ്കൻ തമിഴർക്ക് അഭയാർഥി പദവി നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ നിയമവിദഗ്‌ധരെ സമീപിച്ചു. ദ്വീപ് രാഷ്‌ട്രത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാർ ആവശ്യം ഉന്നയിച്ചത്. ഇതുവരെ 60 ശ്രീലങ്കൻ തമിഴരാണ് ധനുഷ്‌കോടിയിലും രാമേശ്വരത്തും എത്തിയത്.

ഒരു ലക്ഷത്തിലധികം ശ്രീലങ്കൻ തമിഴർ നിലവിൽ ഇന്ത്യയിലുണ്ട്, അവരിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിലാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ക്യാമ്പുകളിൽ കഴിയുന്ന അഭയാർഥികൾക്ക് നൽകുന്ന ധനസഹായം വർധിപ്പിച്ചിരുന്നു. പുതുക്കിയ ബജറ്റ് പ്രകാരം കുടുംബനാഥന് 1000 രൂപയിൽ നിന്ന് 1500 രൂപ ലഭിക്കും. കുടുംബത്തിലെ മുതിർന്ന ആൾക്ക് ഇപ്പോൾ 1000 രൂപയും കുട്ടിക്ക് 500 രൂപയും ലഭിക്കും.

നിലവിൽ തമിഴ്‌നാട് സർക്കാർ ശ്രീലങ്കയിൽ നിന്ന് എത്തുന്നവരെ അനധികൃത കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്. ഈ കുടിയേറ്റക്കാർക്ക് അഭയാർത്ഥി പദവി നൽകാനുള്ള കേന്ദ്ര സർക്കാരിന്‍റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് തമിഴ്‌നാട് സർക്കാർ. അഭയാർഥി പദവി നൽകുന്നതുമായി ബന്ധപ്പെട്ട നിയമസഹായം ലഭിക്കുന്നതിനു വേണ്ടി ഇതിനകം മുതിർന്ന അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Also read: പ്രക്ഷോഭകര്‍ക്കുനേരെ ശ്രീലങ്കയില്‍ വെടിവയ്‌പ്‌; ഒരാൾ കൊല്ലപ്പെട്ടു, 13 പേർക്ക്‌ പരിക്കേറ്റു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.