ETV Bharat / bharat

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ആവേശം വിതയ്ക്കാന്‍ സോണിയ

234 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് നടക്കും

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: കോൺഗ്രസിന്‍റെ താര പ്രചാരകരിൽ സോണിയ ഗാന്ധിയും  TN Polls: Sonia Gandhi, Mallikarjun Kharge, Chidambaram among Congress' star campaigners  തമിഴ്‌നാട് തെരഞ്ഞെടുപ്പ്  TN Polls  സോണിയ ഗാന്ധി  മില്ലികാർജുൻ ഖാർഗെ  പി ചിദംബരം  കോൺഗ്രസ് പ്രകടന പത്രിക
തമിഴ്‌നാട് തെരഞ്ഞെടുപ്പ്: കോൺഗ്രസിന്‍റെ താര പ്രചാരകരിൽ സോണിയ ഗാന്ധിയും
author img

By

Published : Mar 24, 2021, 7:40 AM IST

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്‍റെ താര പ്രചാരകരായി അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരുമെത്തും. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 30 താരപ്രചാരകരുടെ പട്ടികയിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ദിനേശ് ഗുണ്ടുറാവു, മനീഷ് തിവാരി, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ കേന്ദ്രമന്ത്രി പി ചിദംബരം തുടങ്ങിയവരുമുണ്ട്. ദേശീയ നേതാക്കൾക്ക് പുറമെ തമിഴ്നാട് കോൺഗ്രസ് പ്രസിഡന്‍റ് കെ എസ് അഴഗിരി, എംപിമാരായ എ ചെല്ലകുമാർ, മാണിക്കം ടാഗോർ എന്നിവരും പട്ടികയിലുണ്ട്.

സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് നടക്കും. കോൺഗ്രസ് പ്രകടന പത്രിക കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു. മിശ്ര വിവാഹങ്ങൾക്ക് സംരക്ഷണം നല്‍കാനും ദുരഭിമാനക്കൊലകള്‍ തടയാനും നിയമനിര്‍മ്മാണങ്ങള്‍, മദ്യശാലകൾ അടച്ചുപൂട്ടല്‍, സ്റ്റാർട്ടപ്പുകൾക്ക് അഞ്ച് വർഷത്തേക്ക് നികുതി ഇളവ് ,ഓരോ ജില്ലയിലും 500 യുവാക്കൾക്ക് സർക്കാർ ജോലിക്കായി പരിശീലനം തുടങ്ങിയവയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.