ETV Bharat / bharat

ഡിഎംകെയില്‍ തലമുറ വാഴ്‌ചയെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി

author img

By

Published : Mar 13, 2021, 7:13 AM IST

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പളനിസ്വാമിയുടെ പ്രതികരണം. ഡിഎംകെക്കുള്ളില്‍ ഏകാധിപത്യമാണെന്നും വിമര്‍ശനം.

Stalin's son gets ticket  Palaniswami hits out at DMK  DMK over 'dynasty politics'  Palaniswami hits out Stalin  TN polls  മുഖ്യമന്ത്രി കെ.പളനിസ്വാമി  ഡിഎംകെ  ഡിഎംകെയില്‍ തലമുറ വാഴ്‌ച  തമിഴ്‌നാട്‌ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  നിയമസഭ തെരഞ്ഞെടുപ്പ്‌  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  election2021  tamil nadu election 2021
ഡിഎംകെയില്‍ തലമുറ വാഴ്‌ചയെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി

ചെന്നൈ: ഡിഎംകെയില്‍ തലമുറ വാഴ്‌ചയെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി കെ.പളനിസ്വാമി. തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പളനിസ്വാമിയുടെ പ്രതികരണം.

ഡിഎംകെ ഒരു കുടുംബ പാര്‍ട്ടിയാണ്. പാര്‍ട്ടിയില്‍ കരുണാനിധിക്ക് ശേഷം സ്റ്റാലിന്‍ അതിന് ശേഷം അദ്ദേഹത്തിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ ഇങ്ങനെയാണ് അധികാരം പോകുന്നത്. ഏകാധിപത്യമാണ് പാര്‍ട്ടിക്കുള്ളിലെന്നും പളനിസ്വാമി വിമര്‍ശിച്ചു. ഡിഎംകെ അധികാരത്തില്‍ വരുക എന്നാല്‍ കരുണാനിധിയുടെ കുടുംബം അധികാരത്തില്‍ വരുന്നുവെന്നാണ് അര്‍ഥം. നാടിന് നല്ലത്‌ ചെയ്യുന്നവരെ അധികാത്തില്‍ കൊണ്ടുവരണമെന്നും രാഷ്ട്രീയ കുടുംബ വാഴ്‌ചയ്‌ക്ക് ഫുള്‍സ്റ്റോപ്പ് ഇടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേലത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.

കൂടുതല്‍ വായനയ്‌ക്ക്: ഡിഎംകെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

കുടുംബത്തിലെ ആരും രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്ന് സ്റ്റാലിന്‍ ഒരിക്കല്‍ പ്രസ്‌താവന നടത്തിയിരുന്നു. അത് മറന്നിട്ടാണ് സ്വന്തം മകന് രാഷ്ട്രീയ പ്രവേശനത്തിന് അവസരം ഒരിക്കിയിരിക്കുന്നതെന്നും പളനിസ്വാമി പറഞ്ഞു. ഉദയനിധി സ്റ്റാലിന്‍ ചെപോക്ക്‌ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എഐഎഡിഎംകെയുമായി ചേര്‍ന്നാണ് ബിജെപി തമിഴ്‌നാട്ടില്‍ മത്സരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.