തിരുപ്പട്ടൂര്‍: തമിഴ്‌നാട്ടില്‍ കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന വയോധികന്‍റെ വീഡിയോ വൈറലാകുന്നു. 65കാരനായ കുടിയാൻ എന്നയാളാണ് പ്രചരിക്കുന്ന വീഡിയോയില്‍ വാക്‌സിന്‍ നിരസിച്ചത്. പ്രമേഹമുണ്ടെന്നും തനിക്ക് എന്തെങ്കിലും പറ്റിയാല്‍ എട്ട് മക്കളെ ആര് പരിപാലിക്കുമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിക്കുന്നു.
പിച്ചാനൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഓഫിസർ പാഞ്ചലൈയും മറ്റ് ആരോഗ്യ പ്രവർത്തകരും പൂരക്കമണിമിറ്റ പഞ്ചായത്തിലെത്തി വാക്‌സിന്‍ വിതരണം ആരംഭിയ്‌ക്കുകയുണ്ടായി. ഇവിടെനിന്നും 1,158 പേർ വാക്‌സിനേഷന്‍ സ്വകരിച്ചു. എന്നാല്‍ വയോധികന്‍ വാക്‌സിനേഷനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
ALSO READ: വസ്ത്രത്തിന്‍റെ പേരിൽ കർഷകൻ നേരിട്ടത് കടുത്ത അപമാനം; വീട്ടിലേക്ക് പിക്കപ്പ് എത്തിച്ചുനൽകി മഹീന്ദ്ര
ഇതുവരെയായി തനിക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. തനിക്ക് വീട് നൽകാൻ സർക്കാർ തയ്യാറാകാത്തതിലുള്ള അതൃപ്‌തിയും അദ്ദേഹം പ്രകടിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്‍റ് പരമശിവം കുടിയാനെ ആശ്വസിപ്പിച്ചു. ആവശ്യങ്ങൾ നിറവേറ്റാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വാഗ്‌ദാനം വിശ്വാസത്തിലെടുത്ത വയോധികന്‍ പിന്നീട് വാക്‌സിന്‍ സ്വീകരിച്ചു.