ETV Bharat / bharat

കച്ചവട സ്ഥാപനങ്ങളായി പരിണമിച്ച സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കേണ്ട സമയമായി - covid news

ഈ മഹാമാരികാലത്തും മനുഷ്യ ജീവനുകളെ ഒരു കച്ചവട മനസോടെ സമീപിക്കുന്ന ഇന്ത്യയിലെ ആശുപത്രികളെ നിയന്ത്രിക്കാൻ സർക്കാരുകൾ തയ്യാറാകണം.

Time to control 'Cash'pitals  സ്വകാര്യ ആശുപത്രികളുടെ കൊളള  കൊറോണ വൈറസ്  കൊവിഡ് മഹാമാരി  രാജ്യത്തെ കൊവിഡ് കണക്കുകൾ  covid updates  covid news  സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കണം
സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കണം
author img

By

Published : May 21, 2021, 3:54 PM IST

മാരകമായ കൊറോണ വൈറസ് സംഹാര താണ്ഡവമാടാന്‍ തുടങ്ങിയതോടെ മനുഷ്യ ജീവനുകള്‍ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആശുപത്രികളില്‍ പലതും വെറും കച്ചവട സ്ഥാപനങ്ങളായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. സമ്പന്നരെന്നോ ദരിദ്രരെന്നോ ഇല്ലാതെ കൊവിഡ് മനുഷ്യ കുലത്തെ മൊത്തത്തില്‍ ആക്രമിച്ചു കൊണ്ടിരിക്കവെ പൊതു ജനങ്ങള്‍ നേരിടുന്ന ഈ ദുസ്ഥിതി മുതലെടുക്കുവാന്‍ സ്വകാര്യ ആശുപത്രികള്‍ പരസ്പരം മത്സരിക്കുന്ന ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എല്ലാവര്‍ക്കും കൊവിഡ് വൈദ്യ സഹായം ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിനായി ദുരന്ത നിവാരണ നിയമത്തിനു കീഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുവാനുള്ള സാധ്യതകള്‍ ആരായുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ബന്ധപ്പെട്ട ഹൈക്കോടതികളുടെ ഇടപെടലുകളെ തുടര്‍ന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ നിയന്ത്രിക്കുന്നതിനു ഉത്തരവുകള്‍ ഇറക്കുകയുണ്ടായി. സ്വകാര്യ ആശുപത്രികള്‍ അമിതമായ നിരക്കുകള്‍ ഈടാക്കുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വന്‍ തോതില്‍ പൊതു താല്‍പ്പര്യ ഹരജികള്‍ ഉയര്‍ന്നു വന്നപ്പോള്‍ ഹൈക്കോടതികള്‍ അനുകൂലമായ തീരുമാനങ്ങളാണ് കൈകൊണ്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തെലങ്കാന ഹൈക്കോടതി നിയന്ത്രണ ഉത്തരവുകള്‍ പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. പക്ഷെ ആ നിര്‍ദ്ദേശങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടതായി കാണുന്നില്ല.

സ്വകാര്യ ആശുപത്രികള്‍ നടത്തി കൊണ്ടിരിക്കുന്ന മുതലെടുപ്പ് സര്‍വ്വ നിയന്ത്രണങ്ങളും വിട്ടുപോയപ്പോള്‍ തെലങ്കാന സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളുടെ അസോസിയേഷനുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണ ഉത്തരവുകള്‍ ഇറക്കുവാന്‍ വീണ്ടും തെലങ്കാന ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആശുപത്രി കിടക്കകള്‍ നിഷേധിക്കുന്നത് ഗൗരവതരമായി കണക്കിലെടുക്കുവാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ മുന്നോട്ട് വന്നപ്പോള്‍ ആശുപത്രികളിലെ പരാതി പരിഹാര കമ്മിറ്റികള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ തെലങ്കാന ഹൈക്കോടതി വീണ്ടും ആവശ്യപ്പെട്ടു. കേരള സര്‍ക്കാരും സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കുകള്‍ നിജപ്പെടുത്തി കൊണ്ട് ഉത്തരവിറക്കി.

കൂടുതൽ വായനയ്ക്ക്: ഡൽഹിയിൽ ഇതുവരെ 197 ബ്ലാക്ക് ഫംഗസ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

ചികിത്സ ആരംഭിക്കുവാന്‍ തന്നെ ഒരു ലക്ഷം രൂപ വരെ കെട്ടിവെക്കുവാന്‍ യാതൊരു മടിയുമില്ലാതെയാണ് സ്വകാര്യ ആശുപത്രികള്‍ രോഗിയുടെ ബന്ധുക്കളോട് ആവശ്യപ്പെടുന്നു. രണ്ട് ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ഓരോ രോഗിയില്‍ നിന്നും പിഴിഞ്ഞെടുക്കുകയാണ് ഈ ആശുപത്രികള്‍. തീര്‍ത്തും മനുഷ്യത്വ രഹിതമായ ചെയ്തികളാണ് ഇതെല്ലാം തന്നെ.

സര്‍ക്കാര്‍ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട നിലവാരത്തിലുള്ള ചികിത്സ ലഭിക്കുമെന്നും അതുവഴി തങ്ങളുടെ ജീവന്‍ രക്ഷിച്ചെടുക്കാമെന്നും വിശ്വസിച്ചു കൊണ്ട് അത്രയൊന്നും സമ്പന്നരല്ലാത്ത ആളുകള്‍ പോലും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി പോകുന്നു. ഈ അവസരം മുതലെടുക്കുന്നതിനായി ഇടനിലക്കാരുടെ സഹായത്തോടു കൂടി ഒരു സിന്‍ഡിക്കേറ്റിന് രൂപം നല്‍കി കൊള്ളക്കാരെ പോലെ ആശുപത്രികള്‍ പെരുമാറുകയാണ്. സാധാരണ ജനങ്ങളുടെ ഗുണത്തിനു വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സും അതുപോലുള്ള മറ്റ് സൗകര്യങ്ങളുമൊക്കെ നിരാകരിച്ചു കൊണ്ട് ഈ സ്വകാര്യ ആശുപത്രികളില്‍ പലതും മനുഷ്യത്വ രാഹിത്യത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിക്കുകയാണ്. ആശുപത്രി ബില്ലുകള്‍ അടച്ചു തീര്‍ക്കാന്‍ പറ്റാത്ത ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാന്‍ പോലും തയ്യാറാകുന്നില്ല ഇക്കൂട്ടര്‍. ലാഭേച്ഛയോടെ മാത്രം പ്രവര്‍ത്തിക്കുന്ന വെറും കച്ചവട സ്ഥാപനങ്ങളുടെ തനി സ്വഭാവം പുറത്തെടുത്തിരിക്കുകയാണ് സ്വകാര്യ ആശുപത്രികള്‍.

കൂടുതൽ വായനയ്ക്ക്:ഇന്ത്യയിൽ 2.59 ലക്ഷം പേർക്ക് കൊവിഡ്; ആകെ മരണം 4,209

ലാഭം ഉണ്ടാക്കുവാന്‍ മാത്രം വേണ്ടി പ്രവര്‍ത്തിക്കുന്ന കച്ചവടമല്ല വൈദ്യ സേവനം. താങ്ങാനാവുന്ന ചിലവില്‍ ചികിത്സ ലഭിക്കുക എന്നുള്ളത് ആരോഗ്യമെന്ന അവകാശത്തിന്‍റെ ഭാഗമാണ് എന്ന് പറഞ്ഞുകൊണ്ട് സ്വകാര്യ ആശുപത്രികള്‍ അതിഭീമമായ നിരക്കുകള്‍ ഈടാക്കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരുകള്‍ ഏകപക്ഷീയമായി തീരുമാനിച്ച ചികിത്സാ നിരക്കുകള്‍ തങ്ങള്‍ക്ക് ലാഭകരമല്ലെന്ന് ആശുപത്രി മാനേജ്‌മെന്‍റുകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ യുക്തിസഹമായ ഒരു ചികിത്സാ നിരക്ക് കൊണ്ടു വരുന്നതിനായി ഉടന്‍ തന്നെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റുകളുമായി സര്‍ക്കാരുകള്‍ ചര്‍ച്ച നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഈ രംഗത്ത് പ്രവർത്തി സാമൂഹ്യപവർത്തകൾ പറയുന്നു.

സ്വകാര്യ ആശുപത്രികളിലെ നിരക്കുകള്‍ നിയന്ത്രിക്കുവാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിയന്ത്രണ നടപടികളെ കേരളത്തിലെ ഹൈക്കോടതി പ്രശംസിക്കുകയുണ്ടായി. എന്നാല്‍ വ്യക്തിഗത മുറികള്‍ വേണ്ടവർ, ആഢംബര താമസ സൗകര്യം വേണ്ടവർ, ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണഭോക്താക്കള്‍, മറ്റ് രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ എന്നിവരില്‍ നിന്നും ഈടാക്കേണ്ട നിരക്കുകളെ കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് ഉന്നയിച്ചു കൊണ്ട് കേരള സ്വകാര്യ ആശുപത്രി അസോസിയേഷന്‍ ഇതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ത്തുകയുണ്ടായി.

പ്രമുഖ നഗരങ്ങളില്‍ പ്രതിദിനം ഐ സി യു സൗകര്യത്തിന് ഒരു ലക്ഷം രൂപ വരെ ഈടാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതേ സമയം ഈ സൗകര്യത്തിന് പ്രതിദിനം 18000 രൂപ വരെ മാത്രമേ നല്‍കുവാന്‍ സാധിക്കുകയുള്ളൂ എന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഒരു ദേശീയ നയം ഉണ്ടാക്കിയെടുക്കുന്നതിനായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഉള്‍പ്പെടുന്ന ഒരു യോഗം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. ആശുപത്രി മാനേജ്‌മെന്‍റുകള്‍ മാനുഷിക മൂല്യങ്ങള്‍ പിന്തുടര്‍ന്നു കൊണ്ട് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആശുപത്രി സേവനങ്ങള്‍ ആവശ്യമായ കോടികണക്കിന് നിര്‍ഭാഗ്യവാന്മാരായ മനുഷ്യര്‍ക്ക് ആശ്വാസം കണ്ടെത്തുവാന്‍ കഴിയുകയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.