ജയ്‌പൂർ: രണ്‍ഥംഭോര്‍ നാഷണൽ പാർക്കിൽ ടൂറിസ്റ്റുകൾക്ക് പിന്നാലെ ഓടിയെത്തുന്ന കടുവയുടെ ദൃശ്യങ്ങൾ. പാർക്കിലെ 'സുൽത്താന' എന്ന് പേരുള്ള കടുവയാണ് വാഹനത്തിന് പിന്നാലെ ഓടിയെത്തിയത്. കുറച്ചു സമയം വാഹനത്തിന് പിന്നാലെ ഓടിയ സുൽത്താന പിന്നീട് കാട്ടിൽ അപ്രത്യക്ഷമായി.
രാജസ്ഥാനിലെ രൺഥംഭോർ നാഷണൽ പാർക്കിലാണ് സംഭവം. തുറന്ന ജിപ്‌സി വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ടൂറിസ്റ്റുകളെയാണ് സുൽത്താന പിന്തുടർന്നത്. വാഹനത്തിനടുത്തേക്ക് കടുവ വരുന്നത് കണ്ട ഡ്രൈവർ ഉചിതമായ രീതിയിൽ ഇടപെടൽ നടത്തിയതിനെ തുടർന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് സഞ്ചാരികൾ പറഞ്ഞു.
വലിയ തോതിൽ ടൂറിസ്റ്റുകൾ ഒത്തുചേർന്ന ഒരു 'സിംഗ്ദ്വാർ' പ്രദേശത്താണ് പെട്ടെന്ന് കടുവയെ കണ്ടത്. ടൂറിസ്റ്റുകളുടെ തിരക്ക് കണ്ട സുൽത്താന വിനോദസഞ്ചാരികളുടെ വാഹനം പിന്തുടരുകയായിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ രൺഥംഭോർ നാഷണൽ പാർക്കിൽ വച്ച് സുൽത്താന ടൂറിസ്റ്റുകളുടെ വാഹനം പിന്തുടർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ 24ന് ഫോറസ്റ്റ് ഗാർഡുകൾ ഓടിച്ചിരുന്ന മോട്ടോർബൈക്കിനെ സുൽത്താന പിന്തുടർന്നിരുന്നു. അതിനു ശേഷം സഞ്ചാരികളുടെ വാഹനങ്ങൾക്കിടയില്‍ നിന്ന് നായയെ പിടകൂടുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. കടുവ നിരീക്ഷണത്തിലാണെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ടിസി വർമ അറിയിച്ചു.
READ MORE: എല്ലാം പെട്ടെന്നായിരുന്നു.. വനത്തിലെത്തിയ നായയെ കടിച്ച് കുടഞ്ഞ് 'സുല്‍ത്താന'