ETV Bharat / bharat

Tiger Shroff Joins Rohit Shetty Cop Universe: ദീപികയ്‌ക്ക് പിന്നാലെ രോഹിത്തിന്‍റെ കോപ്പ് യൂണിവേഴ്‌സിലേയ്‌ക്ക് ടൈഗര്‍; എസിപി സത്യ വൈറല്‍ - ടൈഗർ ഷ്രോഫ് സിങ്കം എഗെയ്‌ന്‍ ഫസ്‌റ്റ് ലുക്ക്

Tiger Shroff as ACP Satya: എസിപി സത്യ ആയി ടൈഗർ ഷ്രോഫ്. ദീപിക പദുക്കോണിന്‍റെ ഫസ്‌റ്റ് ലുക്കിന് പിന്നാലെയാണ് സിങ്കം എഗെയ്‌നിലെ ടൈഗര്‍ ഷ്രോഫിന്‍റെ ഫസ്‌റ്റ്‌ ലുക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

singham again  rohit shetty  tiger shroff  bollywood  Tiger Shroff joins Rohit Shetty cop universe  Rohit Shetty cop universe  Tiger Shroff  രോഹിത്തിന്‍റെ കോപ്പ് യൂണിവേഴ്‌സ്  എസിപി സത്യ വൈറല്‍  സിങ്കം എഗെയ്‌ന്‍  ടൈഗർ ഷ്രോഫ് സിങ്കം എഗെയ്‌നില്‍  ടൈഗർ ഷ്രോഫ് സിങ്കം എഗെയ്‌ന്‍ ഫസ്‌റ്റ് ലുക്ക്  എസിപി സത്യ ആയി ടൈഗര്‍ ഷ്രോഫ്
Tiger Shroff joins Rohit Shetty cop universe
author img

By ETV Bharat Kerala Team

Published : Oct 19, 2023, 5:29 PM IST

സംവിധായകന്‍ രോഹിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ (Rohit Shetty upcoming cop drama) 'സിങ്കം എഗെയ്‌നി'ലെ (Singham Again) ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ബോളിവുഡ് താരം ടൈഗർ ഷ്രോഫ് (Tiger Shroff). പൊലീസ് ഫ്രാഞ്ചൈസിയായ 'സിങ്കം എഗെയ്‌നി'ല്‍ എസിപി സത്യ എന്ന കഥാപാത്രത്തെയാണ് ടൈഗര്‍ ഷ്രോഫ് അവതരിപ്പിക്കുന്നത് (Tiger Shroff to play as ACP Satya). ഇതോടെ രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സിലെ (Rohit Shetty cop universe) അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.

'സിങ്കം എഗെയ്‌നി'ലെ ടൈഗര്‍ ഷ്രോഫിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. രോഹിത് ഷെട്ടിയാണ് ടൈഗറിന്‍റെ ഫസ്‌റ്റ്‌ ലുക്ക് ഇന്‍സ്‌റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. 'സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഓഫിസർ എസിപി സത്യയെ കാണൂ... സത്യത്തെ പോലെ അനശ്വരൻ! ടൈഗറിന് സ്‌ക്വാഡിലേക്ക് സ്വാഗതം....' -ഇപ്രകാരമാണ് രോഹിത് ഷെട്ടി കുറിച്ചത്.

'സിങ്കം എഗെയ്‌ന്‍' കുടുംബത്തിലെ മറ്റ് അംഗങ്ങളും ടൈഗറിന്‍റെ ഫസ്‌റ്റ്‌ ലുക്കുകള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. 'മറ്റൊരു അമ്മയിലുള്ള എന്‍റെ സഹോദരന് സ്വാഗതം. സ്ക്വാഡിലെ എസിപി സത്യയായി ടൈഗര്‍ ജാക്കി ഷ്രോഫ്. സ്‌ക്വാഡ് ഇപ്പോൾ ശക്തമായി, എസിപി സത്യയ്‌ക്ക് ടീമിലേക്ക് സ്വാഗതം' -ഇപ്രകാരമാണ് ടൈഗര്‍ ഷ്രോഫിന്‍റെ ഫസ്‌റ്റ്‌ ലുക്കുകള്‍ പങ്കുവച്ച് അക്ഷയ്‌ കുമാര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

'സിങ്കം എഗെയ്‌നി'ലെ ഫസ്‌റ്റ്‌ ലുക്കുകള്‍ ടൈഗറും തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു റൈഫിളുമായി നില്‍ക്കുന്ന ടൈഗറിനെയാണ് ആദ്യ പോസ്‌റ്ററില്‍ കാണാനാവുക. മറ്റൊന്ന്, പൊലീസ് പാന്‍റ്‌സ്‌ അണിഞ്ഞ്, ഷര്‍ട്ട് ധരിക്കാതെയുള്ള പോസ്‌റ്ററാണ്. 'എസിപി സത്യ റിപ്പോർട്ടിങ് ഓൺ ഡ്യൂട്ടി സിങ്കം സർ' -എന്ന അടിക്കുറിപ്പോടു കൂടിയാണ് ടൈഗര്‍ ഷ്രോഫ് തന്‍റെ ഫസ്‌റ്റ്‌ ലുക്കുകള്‍ പങ്കുവച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 'സിങ്കം എഗെയ്‌നി'ല്‍ ടൈഗർ ഷ്രോഫ് ഒരു അതിഥി വേഷത്തിൽ എത്തുമെന്നാണ്. എന്നാല്‍ സംവിധായകൻ രോഹിത് ഷെട്ടി, ടൈഗറിനെ ഒരു പുതിയ പൊലീസുകാരനായി തന്‍റെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. 'സിങ്കം', 'സിംബ', 'സൂര്യവൻഷി' എന്നിവരെ പോലെ പൊലീസ് ലോകത്ത് സ്വന്തം വ്യക്തിത്വത്തിന് പ്രത്യേകമായ സ്വഭാവ സവിശേഷതകളുള്ള ഒരു പ്രത്യേക ഐഡന്‍റിറ്റി ടൈഗറിന്‍റെ കഥാപാത്രത്തിനും ഉണ്ടായിരിക്കും. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിങ്, ടൈഗർ ഷ്രോഫ്, ദീപിക പദുക്കോണ്‍ എന്നിവരാണ് ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കരീന കപൂറും സിനിമയുടെ ഭാഗമാകും.

'സിങ്കം എഗെയ്‌നി'ല്‍ ടൈഗറും എത്തുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്. 2024ലെ സ്വാതന്ത്ര്യ ദിനത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ തെലുഗു സൂപ്പര്‍താരം അല്ലു അര്‍ജുന്‍റെ 'പുഷ്‌പ 2'വുമായി 'സിങ്കം എഗെയ്‌ന്‍' ബോക്‌സോഫിസില്‍ ഏറ്റുമുട്ടും. ഇതേ ദിനത്തിലാണ് 'പുഷ്‌പ 2'വും തിയേറ്ററുകളില്‍ എത്തുന്നത്.

2011ലാണ് 'സിങ്കം' പുറത്തിറങ്ങിയത്. കാജൽ അഗർവാളും പ്രകാശ് രാജുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. തുടർന്ന് 2014ൽ 'സിങ്കം റിട്ടേൺസ്' പുറത്തിറങ്ങി (Singham Returns). രണ്ട് ചിത്രങ്ങളും ബോക്‌സോഫിസ് ഹിറ്റുകളായിരുന്നു.

അതേസമയം 'ഗണപത് എ ഹീറോ ഈസ് ബോൺ' ആണ് ടൈഗറിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്ന് (Ganapath A Hero is Born). വികാസ് ബാല്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ കൃതി സനോണ്‍, അമിതാഭ് ബച്ചന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നത്.

Also Read: Meet Shakti Shetty aka Deepika Padukone: ശക്തി ഷെട്ടി ആയി ദീപിക പദുക്കോണ്‍; താരത്തിന്‍റെ സിങ്കം ലുക്ക് വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.