ETV Bharat / bharat

എല്ലാം പെട്ടെന്നായിരുന്നു.. വനത്തിലെത്തിയ നായയെ കടിച്ച് കുടഞ്ഞ് 'സുല്‍ത്താന' - tigress sultana attack dog

വാഹനങ്ങള്‍ക്ക് സമീപം നില്‍ക്കുകയായിരുന്ന നായക്ക് നേരെ പൊടുന്നനെയാണ് കടുവ ചാടി വീണത്. രണ്‍ഥംഭോര്‍ നാഷണല്‍ പാര്‍ക്കിലെ സോണ്‍ ഒന്നില്‍ തിങ്കളാഴ്‌ച രാവിലെ നടന്ന സഫാരിക്കിടെയാണ് സംഭവം.

രാജസ്ഥാന്‍ നായയെ ആക്രമിച്ച് കടുവ  രണ്‍ഥംഭോര്‍ നാഷണല്‍ പാര്‍ക്ക് വൈറല്‍ വീഡിയോ  നായയെ കടിച്ച് കുടഞ്ഞ് കടുവ  ranthambore national park latest news  tiger hunts dog in rajastan  tigress sultana attack dog
വനത്തിനുള്ളിലെത്തിയ നായയെ കടിച്ച് കുടഞ്ഞ് 'സുല്‍ത്താന'
author img

By

Published : Dec 28, 2021, 5:34 PM IST

ജയ്‌പൂര്‍: വന്യജീവി സങ്കേതത്തിനുള്ളിലൂടെ യാത്ര ചെയ്യുന്നതിനിടെ വന്യമൃഗങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. വളരെ അപൂര്‍വമായി മാത്രമേ സഫാരിക്കിടെ മൃഗങ്ങളുടെ ആക്രമണമുണ്ടാകുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഒരു വന്യജീവി സങ്കേതത്തിലുണ്ടായ സംഭവം സഞ്ചാരികളെ അല്‍പ്പ നേരം ഭീതിയിലാഴ്‌ത്തി. വാഹനങ്ങള്‍ക്ക് സമീപം നില്‍ക്കുകയായിരുന്ന നായക്ക് നേരെ പൊടുന്നനെയാണ് ഒരു കടുവ ചാടി വീണത്.

നായയെ കടുവ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

രണ്‍ഥംഭോര്‍ നാഷണല്‍ പാര്‍ക്കിലെ സോണ്‍ ഒന്നില്‍ തിങ്കളാഴ്‌ച രാവിലെ നടന്ന സഫാരിക്കിടെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന സഫാരി വാഹനങ്ങള്‍ക്ക് സമീപം നില്‍ക്കുകയായിരുന്നു നായ. പെട്ടെന്നാണ് നായയ്ക്ക് മേല്‍ സുല്‍ത്താന എന്ന് വിളിപ്പേരുള്ള കടുവ ചാടി വീണത്. സഞ്ചാരികളുടെ മുന്നില്‍ വച്ച് തന്നെ കടുവ നായയെ പിടികൂടി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.

  • Tiger kills dog inside R'bhore. In doing so it is exposing itself to deadly diseases such as canine distemper that can decimate a tiger population in no time. Dogs have emerged as a big threat to wildlife. Their presence inside sanctuaries needs to be controlled @ParveenKaswan pic.twitter.com/t7qDR1MvNl

    — Anish Andheria (@anishandheria) December 27, 2021 " class="align-text-top noRightClick twitterSection" data=" ">

നായയെ കടുവ പിടിച്ചെന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ വിളിച്ചുപറയുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പരിസ്ഥിതി പ്രവര്‍ത്തകരാണ് നായ വനത്തിനുള്ളില്‍ എത്തിയതില്‍ ആശങ്ക പ്രകടിപ്പിച്ചത്.

വന്യജീവികൾക്ക് വലിയ ഭീഷണിയായി നായകള്‍ ഉയർന്നുവന്നിട്ടുണ്ടെന്നും സങ്കേതത്തില്‍ അവയുടെ സാന്നിധ്യം നിയന്ത്രിക്കണമെന്നും വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റിന്‍റെ പ്രസിഡന്‍റ് അനിഷ് അന്ധേരിയ ദൃശ്യം പങ്കുവച്ചു കൊണ്ട് ട്വിറ്ററില്‍ കുറിച്ചു. 2006ല്‍ ജനിച്ച സുല്‍ത്താന ടി-107 എന്ന ശാസ്‌ത്ര നാമത്തിലാണ് അറിയപ്പെടുന്നത്.

Also read: സോണിയ പതാക ഉയര്‍ത്തവെ പൊട്ടിവീണു ; കല്ലുകടി എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് ജന്‍മദിനാഘോഷത്തിനിടെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.