ETV Bharat / bharat

ട്രെയിൻ തട്ടി 3 യുവാക്കൾക്ക് ദാരുണാന്ത്യം; അപകടം സർവീസ് ഇല്ല എന്ന് കരുതി റെയില്‍വേ ട്രാക്കിൽ കിടന്നുറങ്ങവെ - ട്രാക്കിൽ കിടന്നുറങ്ങിയ യുവാക്കളെ ട്രെയിൻ ഇടിച്ചു

പുലർച്ചെ മൂന്ന് മണിയോടെ താംബരത്ത് നിന്ന് സെങ്കോട്ടയിലേക്ക് പോവുകയായിരുന്ന എക്‌സ്‌പ്രെസ് ട്രെയിൻ തട്ടിയാണ് മൂവരും മരണപ്പെട്ടത്.

ട്രെയിൻ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം  തമിഴ്‌നാട്ടിൽ ട്രെയിൻ തട്ടി യുവാക്കൾ മരിച്ചു  ട്രെയിൻ അപകടം  Three youths died after being hit by a train  ട്രാക്കിൽ കിടന്നുറങ്ങിയ യുവാക്കളെ ട്രെയിൻ ഇടിച്ചു  youths died after being hit by train in TamilNadu
ട്രെയിൻ തട്ടി മൂന്ന് യുവാക്കൾ മരിച്ചു
author img

By

Published : Apr 25, 2023, 2:45 PM IST

തിരുവാരൂർ (തമിഴ്‌നാട്): ഉത്സവം കാണാൻ എത്തിയ മൂന്ന് യുവാക്കൾക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. തിരുവാരൂർ ജില്ലയിലെ മുതുപ്പേട്ടിനടുത്തുള്ള ഉപ്പൂരിലാണ് സംഭവം. അരുൾ മുരുകദോസ് (17), ഭരത്കുമാർ (17), മുരുകപാണ്ഡ്യൻ (24) എന്നിവരാണ് മരിച്ചത്. സ്ഥലത്തെ പ്രസിദ്ധമായ മാരിയമ്മൻ ക്ഷേത്രത്തിലെ ചിത്തിര മാസ ഉത്സവം കാണാനെത്തിയതായിരുന്നു ഇരുവരും. ഉത്സവത്തിന് ശേഷം രാത്രിയോടെ റെയിൽവേ ട്രാക്കിൽ കിടന്ന് ഉറങ്ങുന്നതിനിടെയാണ് മൂവരെയും ട്രെയിൻ ഇടിച്ചത്.

ആയിരക്കണക്കിന് ഭക്തരാണ് ഉത്സവം കാണുന്നതിനായി മാരിയമ്മൻ ക്ഷേത്രത്തിലേക്ക് എത്തിയിരുന്നത്. രാത്രി വൈകി ഉത്സവത്തിന്‍റെ പരിപാടികൾ കഴിഞ്ഞതോടെയാണ് മൂവരും ട്രാക്കിൽ കിടന്ന് ഉറങ്ങിയത്. ഇതിനിടെ പുലർച്ചെ മൂന്ന് മണിയോടെ താംബരത്ത് നിന്ന് സെങ്കോട്ടയിലേക്ക് പോവുകയായിരുന്ന എക്‌സ്‌പ്രെസ് ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു.

അരുൾ മുരുകദോസ്, മുരുകപാണ്ഡ്യൻ എന്നിവർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഭരത് കുമാറിനെ ഉടൻ തന്നെ തിരുവാരൂർ സർക്കാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ട്രെയിൻ സർവീസ് ഇല്ല എന്ന് കരുതിയാണ് യുവാക്കൾ ട്രാക്കിൽ കിടന്ന് ഉറങ്ങിയതെന്നും ഇതിനാലാണ് അപകടം സംഭവിച്ചതെന്നും ഇവരുടെ ബന്ധുക്കൾ പറഞ്ഞു.

ചെന്നൈയിലെ താംബരത്തിനും സെങ്കോട്ടയ്ക്കും ഇടയിലുള്ള പ്രതിവാര ട്രെയിൻ സർവീസ് 2023 ഏപ്രിൽ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തത്. അതേസമയം മുതുപ്പേട്ട് ഡിഎസ്‌പി വിവേകാനന്ദൻ, സബ് ഇൻസ്‌പെക്‌ടർ ബാലസുബ്രഹ്മണ്യൻ എന്നിവർ സംഭവ സ്ഥലത്തെത്തി.

യുവാക്കളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും തമിഴ്‌നാട് പൊലീസും റെയിൽവേ പൊലീസും സംയുക്തമായി സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.