ETV Bharat / bharat

ഓര്‍ഡര്‍ നല്‍കി സ്വര്‍ണം വാങ്ങും, പണം നല്‍കാതെ സ്ഥലം വിടും..; വമ്പന്‍ തട്ടിപ്പിന് പിന്നില്‍ ജ്വല്ലറി ഉടമയും ദമ്പതികളും

സൂറത്തില്‍ ജ്വല്ലറി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ്. തട്ടിപ്പിന് പിന്നില്‍ മൂന്നംഗ സംഘം. നഗരത്തിലെ 12 ജ്വല്ലറികളില്‍ തട്ടിപ്പ് നടന്നതായി വിവരം.

jewellers surat  surat jewellers cheated  three peoples cheated jewellers  jewellery scam  jewellery cheat case gujarat  ജ്വല്ലറി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ്  ജ്വല്ലറി ഷോപ്പ് തട്ടിപ്പ്  സൂറത്ത് ജ്വല്ലറി തട്ടിപ്പ്  തട്ടിപ്പ്  രോഹിത് ഷാ  ജ്വല്ലറി തട്ടിപ്പ്
peoples cheated jewellers surat
author img

By

Published : Aug 11, 2023, 1:09 PM IST

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ജ്വല്ലറികളില്‍ വന്‍ തട്ടിപ്പ്. ഒരു ജ്വല്ലറി ഉടമയും ദമ്പതികളും ചേര്‍ന്ന് നഗരത്തിലെ ജ്വല്ലറികളില്‍ കോടികളുടെ സാമ്പത്തിക നഷ്‌ടമുണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. ചൗക്ക് ബസാര്‍ പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പിനിരയായ ജ്വല്ലറി ഉടമകളില്‍ ഒരാള്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്.

രോഹിത് ഷായെന്ന ജ്വല്ലറി ഉടമയാണ് തട്ടിപ്പുകള്‍ക്ക് പിന്നിലെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ദമ്പതികളുടെ സഹായത്തോടെ ഇയാള്‍ 12 ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് 1.74 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പിന്‍റെ വ്യാപ്‌തി ഇനിയും ഉയര്‍ന്നേക്കാമെന്ന് പൊലീസ് വ്യക്തമാക്കി.

ജ്വല്ലറികളില്‍ ഇടപാടുകാരെന്ന വ്യാജേന എത്തുന്ന ദമ്പതികള്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി അത് കൈപ്പറ്റിയ ശേഷം പണം നിശ്ചിത ദിവസത്തിനുള്ളില്‍ നല്‍കാമെന്ന് അറിയിച്ച് സ്ഥലം വിടുകയാണ് ചെയ്‌തിരുന്നത്. ഇതിനായി രോഹിത് ഷായുടെ സഹായവും ദമ്പതികള്‍ക്ക് ലഭിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

മൂന്നംഗ സംഘത്തിന്‍റെ തട്ടിപ്പ് ഇങ്ങനെ: ചൗക്ക് ബസാര്‍ പൊലീസില്‍ പരാതി നല്‍കിയ പരാസ് ഷാ എന്നയാളുടെ ജ്വല്ലറിയിലും തട്ടിപ്പ് സംഘം എത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 26നായിരുന്നു രോഹിത് ഷാ പരാസിന് സ്വര്‍ണാഭരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഓര്‍ഡര്‍ നല്‍കിയത്. ഇതിന് പിന്നാലെ പണമിടപാടുമായുള്ള ചര്‍ച്ചയ്‌ക്കായി പരാസ് രോഹിതിന്‍റെ ജ്വല്ലറിയിലേക്ക് എത്തി.

ഇവിടെ വച്ച് രോഹിത് ഷാ തന്‍റെ സഹായികളായ ദമ്പതികളെ പരാസിനെ പരിചയപ്പെടുത്തി. ഇവിടെ വച്ചായിരുന്നു രോഹിത് പരാസിനോട് സ്വര്‍ണം ദമ്പതികള്‍ക്ക് വില്‍ക്കാന്‍ ആവശ്യപ്പെടുന്നത്. ഇതിന് പിന്നാലെ പരാസ് ഷാ രോഹിതിന്‍റെ നിര്‍ദേശ പ്രകാരം 104.85 കിലോ ഗ്രാം സ്വര്‍ണം ദമ്പതികള്‍ക്ക് കൈമാറി.

മൂന്ന് ദിവസത്തിനുള്ളില്‍ പണം കൈമാറാമെന്ന ഉറപ്പ് നല്‍കിയായിരുന്നു ദമ്പതികള്‍ പരാസ് ഷായില്‍ നിന്നും ആദ്യം സ്വര്‍ണം വാങ്ങിയത്. ഇതിന് പിന്നാലെ, രണ്ട് ഇടപാടുകള്‍ക്കായും രോഹിത് പരാസ് ഷായെ ബന്ധപ്പെട്ടിരുന്നു. ഇത്തവണയും സംശയമൊന്നും തോന്നാതിരുന്ന പരാസ് ഷാ ദമ്പതികള്‍ക്ക് സ്വര്‍ണം കൈമാറി.

എന്നാല്‍, രോഹിത് ഷായുടെ പേര് പറഞ്ഞ് ദമ്പതികള്‍ ഓരോ പ്രാവശ്യവും പണം നല്‍കാന്‍ വൈകിയതോടെയാണ് പരാസിന് സംഭവത്തില്‍ സംശയം തോന്നി. പിന്നാലെ, ഇയാള്‍ രോഹിതിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് രോഹിതിനെ അന്വേഷിച്ച് ഇയാളുടെ ഷോപ്പിലേക്ക് പരാസ് എത്തിയെങ്കിലും ജ്വല്ലറി പൂട്ടിയിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്നായിരുന്നു പരാസ് സംഭവം പൊലീസില്‍ അറിയിച്ചത്.

പരാസ് ഷായുടെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍പ്പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. അതേസമയം, കേസിലെ പ്രതികളെല്ലാം ഒളിവിലാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

ALSO READ : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; അഭിഭാഷകനും നടനുമായ സി ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.