ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ (Indian Farm Laws) പിന്‍വലിക്കുമെന്ന് (farm laws to be repealed) പ്രധാനമന്ത്രി (PM Narendra Modi). ഗുരുനാനാക്ക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാന മന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. പാർലമെന്‍റില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കർഷകരുടെ പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് തുടങ്ങിയത്. കർഷകരുടെ പ്രയത്നം നേരിട്ട് കണ്ടിട്ടുള്ള ആളാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത് പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സർക്കാരിന്‍റെ തീരുമാനം.
ALSO READ: Kalidas Jayaram: വാടകയും ബില്ലും അടച്ചില്ല; കാളിദാസ് ജയറാം അടക്കമുള്ളവരെ ഹോട്ടലിൽ തടഞ്ഞു
നിയമം മൂലമുണ്ടായ ബുദ്ധിമുട്ടിൽ കർഷകരോട് പ്രധാനമന്ത്രി മാപ്പു പറഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങൾ ഗൗരവമായി കണ്ട് പ്രവർത്തിക്കാൻ സാധിച്ചു. അധികാരത്തിലെത്തിയ ശേഷം കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെന്നും ചെറുകിട കർഷകർക്കായി കേന്ദ്രം വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലു വർഷത്തിനിടെ അധിക വരുമാനം കർഷകർക്ക് ലഭിക്കാൻ പുതിയ നിയമങ്ങൾക്ക് സഹായിച്ചു. പ്രഥമ പരിഗണന നൽകിയത് കർഷകരുടെ ക്ഷേമത്തിനാണ്. നഷ്‌ടപരിഹാരമായി ഒരു ലക്ഷം കോടി കർഷകർക്ക് നൽകി. കർഷകർക്ക് ഇപ്പോൾ മികച്ച താങ്ങുവില ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
മുൻ വർഷങ്ങളേക്കാൾ കാർഷിക ഉല്‍പാദനം വർധിപ്പിക്കാൻ കഴിഞ്ഞു. കർഷകരുടെ ക്ഷേമം പരിഗണിച്ചാണ് സർക്കാർ എല്ലാം ചെയ്യുന്നത്. താങ്ങുവില കൂട്ടി, ബജറ്റ് അഞ്ചിരട്ടി വിഹിതം വർധിപ്പിച്ചു. കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ എല്ലാം ചെയ്യുന്നുണ്ട് എന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.