ന്യൂഡൽഹി : പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘത്തിലെ മൂന്ന് പേരെ ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടി ഡൽഹി പൊലീസ്. യു.പി പൊലീസിന്‍റെ സഹായത്തോടെയാണ് തീവ്രവാദികളെ വലയിലാക്കിയത്.
ഇവരെ ഡല്‍ഹിയിലെത്തിച്ച ശേഷം, ചോദ്യം ചെയ്‌ത് ഗൂഢാലോചനയെക്കുറിച്ച് വിവരം ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ALSO READ: 'രാജ്യത്തുടനീളം സ്ഫോടനത്തിന് പദ്ധതിയിട്ടു' ; ഡല്‍ഹിയില്‍ 6 ഭീകരര്‍ അറസ്റ്റില്‍
രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്താൻ ആസൂത്രണം ചെയ്‌ത ആറ് ഭീകരരെ ഡൽഹി പൊലീസ് ചൊവ്വാഴ്‌ച പിടികൂടിയിരുന്നു. സംഘത്തില്‍ പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച രണ്ട് തീവ്രവാദികളും ഉൾപ്പെട്ടതായി പൊലീസ് സ്പെഷ്യൽ സെൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളിൽ നിന്ന് സ്ഫോടകവസ്തുക്കളും തോക്കുകളും പിടിച്ചെടുത്തിരുന്നു. രണ്ട് പേരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്നും ഒരാളെ രാജസ്ഥാനിലെ കോട്ടയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ജാൻ മുഹമ്മദ് അലി ഷെയ്ഖ്, സീഷാൻ ഖമർ, ഒസാമ, മൊഹ്ദ് അബൂബക്കര്‍ എന്നിവര്‍ കഴിഞ്ഞദിവസം പിടിയിലാവരില്‍ ഉള്‍പ്പെടുന്നു.