ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ കാട്ടുതീയില്‍ മൂന്ന് പേര്‍ മരിച്ചു - maharashtra latest news

നവേഗോണ്‍ നഗ്‌സിറ ടൈഗര്‍ റിസര്‍വിലാണ് തീപിടിത്തം ഉണ്ടായത്. തീയണക്കാനെത്തിയ മൂന്ന് തൊഴിലാളികളാണ് പൊള്ളലേറ്റ് മരിച്ചത്.

മുംബൈ  മഹാരാഷ്‌ട്ര വാര്‍ത്തകള്‍  Three labourers killed in forest fire  Gondia  maharashtra latest news  കാട്ടുതീയില്‍ മൂന്ന് പേര്‍ മരിച്ചു
മഹാരാഷ്‌ട്രയില്‍ കാട്ടുതീയില്‍ മൂന്ന് പേര്‍ മരിച്ചു
author img

By

Published : Apr 9, 2021, 3:46 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ കാട്ടുതീയില്‍പ്പെട്ട് മൂന്ന് തൊഴിലാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഗോണ്ടിയ ജില്ലയിലെ നവേഗോണ്‍ നഗ്‌സിറ ടൈഗര്‍ റിസര്‍വിലാണ് വ്യാഴാഴ്‌ച രാവിലെ 11.30ന് തീപിടിത്തം ഉണ്ടായത്. ശക്തമായ കാറ്റ് മൂലം തീ ആളിപ്പടര്‍ന്നതോടെയാണ് തീയണക്കാനെത്തിയ മൂന്ന് തൊഴിലാളികള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്‌തത്. രാകേഷ് മാധവി (40), രേക്‌ചന്ദ് റാനെ (45), സച്ചിന്‍ ശ്രീരംഗെ (27) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ നാഗ്‌പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അറുപതോളം വരുന്ന വനംവകുപ്പ് ജീവനക്കാരുടെയും, തൊഴിലാളികളുടെയും ശ്രമഫലമായി വൈകുന്നേരം 5 മണിയോടെ തീയണച്ചതായി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും, ഫീല്‍ഡ് ഡയറക്‌ടറുമായ എം രാമാനുജം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.