ETV Bharat / bharat

അന്യസംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് മരണം - madhyapradesh

ഡൽഹിയിൽ ഒരാഴ്‌ചത്തെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Three killed as bus carrying migrant workers overturn in MP  Three killed as bus carrying migrant workers overturn  മധ്യപ്രദേശ്  മധ്യപ്രദേശ് വാഹനാപകടം  വാഹനാപകടം  ഗ്വാളിയോർ  ടിക്കാംഗഡ്  അന്യസംസ്ഥാന തൊഴിലാളികൾ  madhyapradesh  madhyapradesh accident
മധ്യപ്രദേശിൽ അന്യസംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് മരണം
author img

By

Published : Apr 20, 2021, 5:51 PM IST

ഭോപ്പാൽ: ഗ്വാളിയോർ ജില്ലയിലെ ജോരാസിയിൽ ബസ് മറിഞ്ഞ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് ഛത്തർപൂർ, ടിക്കാംഗഡ് എന്നീ സ്ഥലങ്ങളിലേക്ക് തൊഴിലാളികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

യാത്രക്കാരുടെ അഭ്യർത്ഥന വകവയ്‌ക്കാതെ ബസിൽ കയറ്റാവുന്നതിലും അധികം യാത്രക്കാരെ കയറ്റി എന്നാണ് ലഭ്യമാകുന്ന വിവരം. ഡ്രൈവർ മദ്യപിച്ച് വണ്ടി ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹങ്ങൾ കണ്ടെടുത്തു പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്‌തു. ഡൽഹിയിൽ ഒരാഴ്‌ചത്തെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കൂടുതൽ വായനക്ക്:- ഡൽഹിയിൽ ഇന്ന് രാത്രി മുതല്‍ ലോക്ക് ഡൗണ്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.