ETV Bharat / bharat

രാഹുല്‍ ഗാന്ധി- പവാര്‍ കൂടിക്കാഴ്‌ച; ശിവസേനയെ പിന്തുണച്ച് ദിനേഷ് ഗുണ്ടുറാവു - dinesh gunda rao backs shivasena third front news

പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ശരദ് പവാറുമായി കൈകോര്‍ക്കണമെന്ന നിര്‍ദേശം ശിവസേന മുഖപത്രമായ സാമ്‌നയില്‍ മുന്നോട്ട് വച്ചിരുന്നു.

മൂന്നാം മുന്നണി ശിവസേന ദിനേഷ് ഗുണ്ട റാവു വാര്‍ത്ത  ദിനേഷ് ഗുണ്ട റാവു പുതിയ വാര്‍ത്ത  രാഹുല്‍ ഗാന്ധി പവാര്‍ കൂടിക്കാഴ്‌ച ദിനേഷ് ഗുണ്ട റാവു വാര്‍ത്ത  ശിവസേന പിന്തുണ ദിനേഷ് ഗുണ്ട റാവു വാര്‍ത്ത  ശിവസേന സാമ്‌ന നിര്‍ദേശം ദിനേഷ് ഗുണ്ട റാവു വാര്‍ത്ത  കോണ്‍ഗ്രസ് മൂന്നാം മുന്നണി വാര്‍ത്ത  cwc member backs shivasena news  dinesh gunda rao latest news  third front cwc member support shiva sena news  dinesh gunda rao backs shivasena third front news  sharad pawar rahul gandhi joining hands latest news
രാഹുല്‍ ഗാന്ധി-പവാര്‍ കൂടിക്കാഴ്‌ച; ശിവസേനയെ പിന്തുണച്ച് ദിനേഷ് ഗുണ്ടുറാവു
author img

By

Published : Jun 25, 2021, 3:43 PM IST

ബെംഗളൂരു: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ കക്ഷികളെ അണിനിരത്തുന്നതില്‍ രാഹുല്‍ ഗാന്ധി ശരദ് പവാറുമായി കൈകോര്‍ക്കണമെന്ന ശിവസേനയുടെ നിര്‍ദേശത്തെ പിന്തുണച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം ദിനേഷ് ഗുണ്ടുറാവു. എന്‍ഡിഎയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടി ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് റാവു പറഞ്ഞു.

ശിവസേനയ്ക്ക് പിന്തുണ

മഹാരാഷ്‌ട്രയില്‍ 20 വര്‍ഷത്തിലധികമായി കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലാണ്. ഇരു പാര്‍ട്ടികളും തമ്മില്‍ നല്ല ബന്ധമാണുള്ളത്. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും ശരദ് പവാറും ചര്‍ച്ച ചെയ്‌ത് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റാവു വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്താന്‍ രാഹുല്‍ ഗാന്ധി ശരദ് പവാറുമായി കൈകോര്‍ക്കണമെന്ന നിര്‍ദേശം ശിവസേന മുഖപത്രമായ സാമ്‌നയില്‍ മുന്നോട്ട് വച്ചിരുന്നു.

Read more: ശരദ് പവാര്‍ - രാഷ്ട്ര മഞ്ച് കൂടിക്കാഴ്ച ഇന്ന്

മൂന്നാം മുന്നണി ?

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആം ആദ്‌മി പാർട്ടി, രാഷ്ട്രീയ ലോക്‌ദൾ, ഇടതുപക്ഷം ഉള്‍പ്പെടെ എട്ട് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ചൊവ്വാഴ്‌ച പവാറിന്‍റെ വസതിയിൽ ഒത്തുകൂടിയിരുന്നു. എന്നാല്‍ യോഗത്തിലേക്ക് കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, അഭിഷേക് മനു സിംഗ്‌വി, വിവേക് ​​തങ്ക, മനീഷ് തിവാരി എന്നിവരെ ക്ഷണിച്ചിരുന്നുവെങ്കിലും ആരും തന്നെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

Read more: രാഷ്‌ട്രീയ മഞ്ച് ബഹിഷ്കരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്‌ച

യോഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ശരദ് പവാര്‍ വീണ്ടും കൂടിക്കാഴ്‌ച നടത്തി. ജൂൺ 11 ന് പ്രശാന്ത് കിഷോറുമായി പവാര്‍ ആദ്യ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ ബിജെപിക്കെതിരെ മൂന്നാം മുന്നണി രൂപീകരണത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

Read more: രണ്ടാഴ്ചയ്‌ക്കിടെ മൂന്നാം തവണ ; പവാറുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.