ചെന്നൈ: കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാൽ ഇന്ത്യൻ ഡയറക്ടറേറ്റ് മെഡിസിൻ ആന്‍റ് ഹോമിയോപ്പതി പ്രതിസന്ധി ഘട്ടം കൈകാര്യം ചെയ്യുന്നതിനായി ഒരു വിദഗ്‌ദ സമിതി രൂപീകരിച്ചു. പകർച്ചവ്യാധികൾ ചികിത്സിക്കുന്നതിൽ പ്രാവീണ്യമുള്ള അഞ്ച് സിദ്ധ വിദഗ്ധരുടെ സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്.
ഡോ. പി. സത്യരാജേശ്വരൻ (എസ്‌സിആർഐ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിലെ പ്രൊഫസർ ഡോ. മീനാക്ഷി സുന്ദരം, താംബരം, ഡോ. ജെ. ശ്രീറാം, ഡോ. എസ്. ജോസഫ് മരിയ അഡൈകലം എന്നിവരാണ് സമിതിയിലുള്ളത്. കൊവിഡ് മൂന്നാം തരംഗത്തിനുള്ള മുൻകരുതൽ, അവലോകനം ചെയ്യുന്നതിനായി ജൂൺ 21 ന് ഡയറക്ടറേറ്റ് വിളിച്ചുചേർത്ത യോഗത്തിലാണ് സമിതി രൂപീകരിച്ചത്.
മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികളിലെ കൊവിഡിനെ നേരിടുന്നതിനുള്ള ചികിത്സാ മാർഗനിർദ്ദേശങ്ങളാണ് സമിതി മുന്നോട്ട് വെച്ചത്. ഇന്ത്യയിൽ ഒന്നാംതരംഗത്തിൽ നാലുശതമാനം താഴെയാണ് കുട്ടികൾ രോഗബാധിതരായെങ്കിൽ രണ്ടാംതരംഗത്തിൽ അത് പത്ത് ശതമാനത്തിലേറെയായി.