ETV Bharat / bharat

ഉത്തരേന്ത്യയില്‍ അതിരൂക്ഷ ശൈത്യം; വരും ദിവസങ്ങളില്‍ താപനില വീണ്ടും കുറയുമെന്ന് മുന്നറിയിപ്പ് - ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത

കുറഞ്ഞ താപനിലയും, ഉയര്‍ന്ന ഈര്‍പ്പവും, കാറ്റുമാണ് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂടല്‍ മഞ്ഞിന് കാരണം. ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ വകുപ്പ് 'കോള്‍ഡ് വേവ്' മുന്നറിയിപ്പ്.

Dense fog engulfs north india  Indian Meteorological Department  IMD predicts colder days ahead  thick fog continues to engulf north India  cold wave alert  thick fog continues in north india  delhi weather  latest news in newdelhi  latest news today  latest national news  ഉത്തരേന്ത്യയില്‍ അതിരൂക്ഷ ശൈത്യം  താപനില  കുറഞ്ഞ താപനില  ഉയര്‍ന്ന ഈര്‍പ്പം  പഞ്ചാബ്  ഹരിയാന  രാജസ്ഥാന്‍  ഉത്തര്‍പ്രദേശ്  ഡല്‍ഹി  മൂടല്‍ മഞ്ഞ്  കോള്‍ഡ് വേവ്  ഡല്‍ഹിയിലെ കാലാവസ്ഥ  ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഉത്തരേന്ത്യയില്‍ അതിരൂക്ഷ ശൈത്യം; വരും ദിവസങ്ങളില്‍ താപനില വീണ്ടും കുറയുമെന്ന് മുന്നറിയിപ്പ്
author img

By

Published : Dec 23, 2022, 2:57 PM IST

ഉത്തരേന്ത്യയില്‍ അതിരൂക്ഷ ശൈത്യം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ അതിരൂക്ഷ ശൈത്യത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത് എട്ട് ഡിഗ്രി സെല്‍ഷ്യസിന് താഴെ താപനില. ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ വകുപ്പ് 'കോള്‍ഡ് വേവ്' മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ താപനിലയും, ഉയര്‍ന്ന ഈര്‍പ്പവും, കാറ്റുമാണ് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂടല്‍ മഞ്ഞിന് കാരണം.

അടുത്ത 48 മണിക്കൂറില്‍ മൂടല്‍ മഞ്ഞ് കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതേസമയം, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലെ താപനിലയില്‍ നിന്നും 1മുതല്‍ 2 ഡിഗ്രി വരെയായി കുറയുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്ന് പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ തലവന്‍ ഡോ, കുല്‍ദീപ് ശ്രിവാസ്‌ത പറഞ്ഞു. ഡല്‍ഹിയില്‍ അടുത്ത രണ്ട് ദിവസത്തില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യയുള്ളതിനാല്‍ 100 മീറ്റർ മാത്രമെ ദൂരക്കാഴ്‌ചയ്‌ക്ക് സാധ്യതയുള്ളുവെന്ന് കുല്‍ദീപ് ശ്രിവാസ്‌ത അറിയിച്ചു.

അടുത്ത രണ്ട് മൂന്ന് ദിവസത്തില്‍ താപനില 6-7 വരെയായി കുറയും. പഞ്ചാബില്‍ ദൂരക്കാഴ്‌ച വെറും 10 മീറ്ററായി കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മാത്രമല്ല, കട്ടിയുള്ള മഞ്ഞു പാളികള്‍ രാവിലെ സൂര്യപ്രകാശം കടക്കുന്നതില്‍ തടസം സൃഷ്‌ടിക്കുന്നുണ്ട്. തണുത്ത കാറ്റും കാലാവസ്ഥ കൂടുതല്‍ വഷളാകുവാന്‍ കാരണമായിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.