മൈസൂർ : കർണാടകയിലെ പെരിയപട്ടണം സെന്‍റ് മേരീസ് പള്ളിയിൽ മോഷണം. ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. പള്ളിയിൽ എത്തിയ മോഷ്‌ടാക്കൾ നിരവധി നാശനഷ്‌ടങ്ങൾ ഉണ്ടാക്കി.
ക്രിസ്‌മസിന്‍റെ ഭാഗമായി ദേവാലയം വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കുകയും പള്ളിക്ക് മുൻപിൽ യേശുവിന്‍റെ പ്രതിമ സ്ഥാപിക്കുകയും ചെയ്‌തിരുന്നു. വിശേഷ ദിവസമായതിനാൽ നിരവധി ആളുകൾ പള്ളിയിൽ പ്രവേശിക്കുകയും ചെയ്‌തു. ഈ അവസരം മുതലെടുത്ത് മോഷ്‌ടാക്കൾ പള്ളിയിൽ കയറി.
തുടര്‍ന്ന് ഭണ്ഡാരങ്ങള്‍ തകർത്ത് പണം അപഹരിക്കുകയായിരുന്നു. പള്ളിയ്‌ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന പ്രതിമയും തകർത്തിട്ടുണ്ട്. സംഭവത്തില്‍ ദേവാലയ വികാരി പെരിയപട്ടണം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.