ETV Bharat / bharat

VIDEO| ഉള്ളുകൊണ്ട് ചെറുപ്പമാണ് ഈ സംവിധായകൻ.. ദമ്പതികൾക്ക് പ്രീ വെഡ്ഡിങ് ഷൂട്ട് സംവിധായകനായി തോണിക്കാരൻ - ദമ്പതികളുടെ പ്രീ വെഡ്ഡിങ് ഷൂട്ട്

ആന്ധ്രാ പ്രദേശിലെ ദമ്പതികൾക്ക് 50കാരൻ പ്രീ വെഡ്ഡിങ് ഷൂട്ട് സംവിധായകനാകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

The pre wedding shoot direction of an old man  pre wedding shoot  pre wedding shoot direction of sailor  old man directing pre wedding shoot  national news  viral video andra pradesh  പ്രീ വെഡ്ഡിങ് ഷൂട്ട്  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  വള്ളക്കാരൻ സംവിധായകനായി  തോണിക്കാരൻ വീഡിയോ  ദമ്പതികളുടെ പ്രീ വെഡ്ഡിങ് ഷൂട്ട്  വൈറൽ വീഡിയോ
പ്രീ വെഡ്ഡിങ് ഷൂട്ട് സംവിധായകനായി തോണിക്കാരൻ
author img

By

Published : Jan 23, 2023, 3:48 PM IST

ദമ്പതികൾക്ക് പോസുകൾ നിർദേശിച്ച് തോണിക്കാരൻ

അമരാവതി: ഒരു പ്രീ വെഡ്ഡിങ് ഷൂട്ട് നടത്തണം.. സംഭവം വ്യത്യസ്‌തമാവണം.. ആന്ധ്രാപ്രദേശിലെ ഉത്തരാന്ദ്രയിൽ നിന്നുള്ള ദമ്പതികൾ നദിക്കരയിൽ എത്തിയത് അങ്ങനെയാണ്. എന്നാൽ അവിടെ കാത്തിരുന്ന സംവിധായകനെ കണ്ട് കൂടെകൂട്ടിയ കാമറമാൻ വരെ ഒന്നു ഞെട്ടി.

ചെറുവള്ളം തുഴയുന്ന പ്രായമായ ഒരു തോണിക്കാരനാണ് യാദൃശ്ചികമായി ദമ്പതികളുടെ പ്രീ വെഡ്ഡിങ് ഷൂട്ടിന് സംവിധാനം നിർവഹിച്ചത്. 50 വയസോളം പ്രായമുള്ള ആ മനുഷ്യൻ ഈ തലമുറയിലെ ദമ്പതികൾക്ക് അനുയോജ്യമായ പോസുകൾ നിഷ്‌പ്രയാസം അഭിനയിച്ചു കാട്ടികൊടുത്തു. ആദ്യം അത്‌ഭുതത്തോടെ നോക്കി നിന്നെങ്കിലും പിന്നെ അവരും അത് അനുകരിച്ചു.

സത്യത്തിൽ ദമ്പതികൾക്ക് ചുറുചുറുക്കുള്ള ആ 50 കാരന്‍റെ പോസുകൾ എല്ലാം തന്നെ നന്നെ ഇഷ്‌ടപ്പെട്ടെന്നു പറയാം. ഈ സമയത്ത് ദമ്പതികൾ കൂടെ കൊണ്ടുവന്ന കാമറാമാൻ ഇതെല്ലാം തന്‍റെ കാമറയിൽ പകർത്തി. അതിമനോഹരമായ കപ്പിൾ ഫോട്ടോ ഷൂട്ടിനൊപ്പം മറഞ്ഞുകിടന്നിരുന്ന ഒരു കലാകാരനെകൂടിയാണ് ആ കാമറയിൽ അയാൾ പകർത്തിയത്.

നിലവിൽ തോണിക്കാരൻ ദമ്പതികൾക്ക് പോസുകൾ പറഞ്ഞു നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പുതിയ സംവിധായകന്‍റെ കഴിവിനെയും പ്രായത്തെയും കമന്‍റുകളിലൂടെ അഭിനന്ദിക്കുകയാണ് നെറ്റിസൺസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.