ETV Bharat / bharat

ശ്രീനഗറിൽ സുരക്ഷാസേനയ്ക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു; ആളപായമില്ല

സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റെങ്കിലും ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും ശ്രീനഗർ പൊലീസ് ട്വിറ്ററിൽ കുറിച്ചു.

രക്ഷാസേനയ്ക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു  രക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു  ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം  തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തി  സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം  militants hurled grenade at the security forces  grenade attack against security forces  srinagar militants attack  ഗ്രനേഡ്  grenade  ശ്രീനഗർ പൊലീസ്
ഗ്രനേഡ്
author img

By

Published : Jan 23, 2023, 9:51 AM IST

ശ്രീനഗർ: നഗരത്തിലെ ഈദ്ഗാഹ്‌ പ്രദേശത്ത് ഞായറാഴ്‌ച സുരക്ഷാസേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തി തീവ്രവാദികൾ. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്നലെ രാത്രി 8.05ഓടെ നഗരത്തിലെ സെയ്‌ദ്‌പോറ ഈദ്‌ഗാഹ് ഏരിയയിൽ പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും സംയുക്ത സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

  • One grenade was lobbed by terrorists in Eidgah area which caused minor splinter injury to one person namely Ajaz Ahmed Deva S/o Abdul Rasheed Deva aged 32 years R/o Sangam, Srinagar. Person has been taken to hospital & is out of danger. Operation launched to catch the culprit(s)

    — Srinagar Police (@SrinagarPolice) January 22, 2023 " class="align-text-top noRightClick twitterSection" data=" ">

ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡരികിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഈദ്ഗാഹ് പ്രദേശത്ത് തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തി. സംഭവത്തിൽ ശ്രീനഗർ സംഗം നിവാസി അജാസ് അഹമ്മദ് ദേവയ്‌ക്ക് (32) പരിക്കേറ്റു. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റവാളികളെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചുവെന്നും പൊലീസ് ട്വീറ്റ് ചെയ്‌തു.

അതേസമയം തെക്കൻ കശ്‌മീരിലെ ഷോപിയാനിൽ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട നസീർ അഹമ്മദ് ഷെർ ഗോജ്‌രി എന്ന തീവ്രവാദിയെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. ഭീകരരെ കണ്ടെത്തുന്നതിനായി കേസ് രജിസ്റ്റർ ചെയ്‌തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ട്വിറ്ററിൽ കുറിച്ചു.

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ജമ്മു കശ്‌മീരിൽ സ്ഫോടനങ്ങളും അറസ്റ്റുകളും അനുദിനം വർധിക്കുകയാണ്. സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, ജനുവരി 16ന് ബന്ദിപ്പോരയിൽ സുരക്ഷ അവലോകന യോഗം ചേർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.