ന്യൂഡൽഹി : അടുത്തിടെ പുറത്തിറങ്ങിയ ‘ദി കശ്‌മീർ ഫയൽസ്’ എന്ന ചിത്രം വിദ്വേഷം ഇളക്കിവിടുന്നതാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ, ജനങ്ങൾക്കിടയിൽ വെറുപ്പ് ആളിക്കത്തിക്കുന്നതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു.
'ചില സിനിമകൾ മാറ്റത്തിന് പ്രചോദനം നൽകുന്നതാണ്. എന്നാൽ ദി കശ്‌മീർ ഫയൽസ് ജനങ്ങളിൽ വിദ്വേഷം ഉണർത്തുന്നതാണ്. സത്യം നീതിയിലേക്കും അനുരഞ്ജനത്തിലേക്കും സമാധാനത്തിലേക്കും വഴിതെളിക്കുന്നു. എന്നാൽ കുപ്രചാരണം വസ്തുതകളെയും ചരിത്രത്തെയും വളച്ചൊടിക്കുകയും അതുവഴി രോഷം ആളിക്കത്തിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. രാജ്യതന്ത്രജ്ഞര്‍ മുറിവുകൾ ഉണക്കാൻ ശ്രമിക്കുന്നു. എന്നാല്‍ ആർഎസ്എസിന്‍റെ പ്രചാരകർ ഭയവും മുൻവിധിയും മുതലെടുത്തുകൊണ്ട് രാജ്യത്തെ ഭരിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നു', അദ്ദേഹം ട്വീറ്റ് ചെയ്‌തു.
-
Some films inspire change. Kashmir Files incites hate. Truth can lead to justice, rehabilitation, reconciliation & peace. Propaganda twists facts, distorts history to whip up anger & promote violence. Statesmen heal wounds. Pracharaks exploit fear and prejudice to divide & rule.
— Jairam Ramesh (@Jairam_Ramesh) March 19, 2022 " class="align-text-top noRightClick twitterSection" data="
">Some films inspire change. Kashmir Files incites hate. Truth can lead to justice, rehabilitation, reconciliation & peace. Propaganda twists facts, distorts history to whip up anger & promote violence. Statesmen heal wounds. Pracharaks exploit fear and prejudice to divide & rule.
— Jairam Ramesh (@Jairam_Ramesh) March 19, 2022Some films inspire change. Kashmir Files incites hate. Truth can lead to justice, rehabilitation, reconciliation & peace. Propaganda twists facts, distorts history to whip up anger & promote violence. Statesmen heal wounds. Pracharaks exploit fear and prejudice to divide & rule.
— Jairam Ramesh (@Jairam_Ramesh) March 19, 2022
ALSO READ:'അടിച്ചമർത്തപ്പെട്ട സത്യത്തെ തുറന്നുകാട്ടുന്നു'; 'ദി കശ്‌മീർ ഫയൽസിന്' പിന്തുണയുമായി പ്രധാനമന്ത്രി
1990ലെ കശ്‌മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് വിവേക് അഗ്നിഹോത്രിയാണ്. ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി, ദർശൻ കുമാർ തുടങ്ങിയവർ മുഖ്യവേഷത്തിലെത്തുന്നുണ്ട്.
മാർച്ച് 11ന് പുറത്തിറങ്ങിയ ചിത്രം ഇതിനോടകം ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചു. ബിജെപിക്കും പ്രതിപക്ഷ പാർട്ടികൾക്കുമിടയിൽ വിരുദ്ധാഭിപ്രായം സൃഷ്‌ടിച്ച സിനിമ ഉത്തർപ്രദേശ്, ത്രിപുര, ഗോവ, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് അടക്കം നിരവധി സംസ്ഥാനങ്ങളിൽ നികുതിയിളവോടുകൂടിയാണ് പ്രദർശിപ്പിക്കുന്നത്.