ETV Bharat / bharat

ഇന്ത്യൻ 'ദി ഗ്രേറ്റ് ഗാമ' ; 144-ാം ജന്മദിനം ആഘോഷമാക്കി ഗൂഗിൾ - google doodle

52 വർഷത്തിലേറെ നീണ്ട കരിയറിൽ അജയ്യനായ ഗാമ പെഹൽവാൻ എക്കാലത്തെയും മികച്ച ഗുസ്‌തിക്കാരിൽ ഒരാളായിരുന്നു

ഗ്രേറ്റ് ഗാമ  undefeated Indian wrestler Gama Pehlwan  The Great Gama  The Great Gama Google commemorates undefeated wrestling champion  ഇന്ത്യൻ ദി ഗ്രേറ്റ് ഗാമ  indian great gama  ഗുലാം മുഹമ്മദ് ബക്ഷ്  google doodle  Happy 144th birthday Gama Pehlwan
ഇന്ത്യൻ 'ദി ഗ്രേറ്റ് ഗാമ' ; 144-ാം ജന്മദിനം ആഘോഷമാക്കി ഗൂഗിൾ
author img

By

Published : May 22, 2022, 7:11 PM IST

Updated : May 22, 2022, 8:38 PM IST

ന്യൂഡൽഹി : 'ഗ്രേറ്റ് ഗാമ' എന്നറിയപ്പെടുന്ന അജയ്യനായ ഇന്ത്യൻ ഗുസ്‌തി താരം ഗാമ പെഹൽവാന്‍റെ 144-ാം ജന്മദിനമായ ഇന്ന് ഗൂഗിൾ, ഡൂഡിൽ നൽകി ആദരവറിയിച്ചു. ലോകം കണ്ട ഏക്കാലത്തെയും മികച്ച ഗുസ്‌തിക്കാരനായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ഗുലാം മുഹമ്മദ് ബക്ഷ്. ഗുസ്‌തിയില്‍ അഞ്ച് ദശാബ്‌ദക്കാലം അദ്ദേഹം അജയ്യനായതോടെയാണ് ഗുലാം മുഹമ്മദ് ബക്ഷ് 'ദി ഗ്രേറ്റ് ഗാമ' എന്ന് അറിയപ്പെടാൻ തുടങ്ങിയത്.

ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്‌മരണാർഥം ഗൂഗിളിന്‍റെ ഹോം പേജിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്‌കാരണങ്ങളാണ് 'ഗൂഗിൾ ഡൂഡിൽ' എന്ന പേരിൽ അറിയപ്പെടുന്നത്. ഗൂഗിളിന്‍റെ സ്ഥാപകരായ സെർഗി ബ്രിൻ, ലാറി പേജ് എന്നിവരാണ് ആദ്യ ഡൂഡിലിന്‍റെ നിർമാതാക്കൾ. 1998 -ൽ ബേണിഗ് മാൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡിൽ. വൃന്ദ സവേരി എന്ന ആർട്ടിസ്‌റ്റാണ് ഗാമ പെഹൽവാന്‍റെ റിംഗിലെ നേട്ടങ്ങളും ഇന്ത്യൻ സംസ്‌കാരത്തിന് അദ്ദേഹം കൊണ്ടുവന്ന സ്വാധീനത്തെയും പ്രാതിനിധ്യത്തെയും സൂചിപ്പിക്കുന്ന ഡൂഡിൽ തയ്യാറാക്കിയത്.

1878ൽ പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ജബ്ബോവൽ ഗ്രാമത്തിൽ ജനിച്ച ഗാമ, 1910ൽ ലണ്ടനില്‍ ലോകോത്തര നിലവാരമുള്ള ഗുസ്‌തിക്കാരെ പരാജയപ്പെടുത്തി ഹെവി വെയ്റ്റ് ചാമ്പ്യൻഷിപ്പും 1927ൽ ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പും ഉൾപ്പടെ നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ടൂർണമെന്‍റിലെ വിജയത്തിന് ശേഷം അദ്ദേഹത്തിന് "ടൈഗർ" എന്ന പദവിയും ലഭിച്ചു.

സ്റ്റാനിസ്ലോസ് ബിസ്‌കോ, ഫ്രാങ്ക് ഗോച്ച്, ബെഞ്ചമിന്‍ റോളര്‍ എന്നീ ലോക ചാമ്പ്യന്മാരെ അദ്ദേഹം തോല്‍പ്പിച്ചു. കുറച്ച് മിനിട്ടുകള്‍ കൊണ്ട് എതിരാളിയെ അദ്ദേഹം കീഴ്‌പ്പെടുത്തുമായിരുന്നു. ചിലര്‍ ഒരു മിനിട്ടിനുള്ളില്‍ തന്നെ തോല്‍വി സമ്മതിക്കുമായിരുന്നു.

ഗൂഗിൾ ഡൂഡിൽ ബ്ലോഗ് പറയുന്നതനുസരിച്ച് ഗാമയ്ക്ക് പത്ത് വയസ് മാത്രം പ്രായമുള്ളപ്പോൾ അദ്ദേഹം തന്‍റെ വ്യായാമ ദിനചര്യയിൽ 500 പുഷ് അപ്പുകൾ വരെ എടുക്കുമായിരുന്നു. 15 വയസ്സുള്ളപ്പോൾ മുതലാണ് ഗാമ ഗുസ്‌തി മത്സരങ്ങൾക്ക് പങ്കെടുത്തുതുടങ്ങിയത്.

1888-ൽ, രാജ്യത്തുടനീളമുള്ള 400-ലധികം ഗുസ്‌തിക്കാരുമായി അദ്ദേഹം ഒരു ലുഞ്ച് (വ്യായാമ രീതി) മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചു. മത്സരത്തിലെ വിജയം ഇന്ത്യയിലെ സംസ്ഥാനങ്ങളിലുടനീളം അദ്ദേഹത്തിന് പ്രശസ്‌തി നേടിക്കൊടുത്തു. അധികം താമസിയാതെ തന്നെ അദ്ദേഹം ദേശീയ, അന്തർ ദേശീയ മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളിൽ സ്ഥിരം സാന്നിധ്യമായി. ഇന്ത്യൻ ഹീറോയായും ലോക ചാമ്പ്യനുമായും ജനങ്ങൾക്കിടയിൽ ഗാമ അറിയപ്പെടാനും തുടങ്ങി.

1947 ലെ ഇന്ത്യൻ വിഭജന ശേഷം 1960 ൽ മരിക്കുന്നത് വരെ പാകിസ്ഥാനിലെ ലാഹോറിലാണ് ഗാമ താമസിച്ചിരുന്നത്. മഹാനായ ഈ ഗുസ്‌തിക്കാരനെ ആദരിക്കുന്നതിനായി വെയിൽസ് രാജകുമാരൻ തന്‍റെ ഇന്ത്യ സന്ദർശന സമയത്ത് ഗാമ പെഹൽവാന് ഒരു വെള്ളി മെസ് സമ്മാനിച്ചിരുന്നു.

ഗാമയുടെ മഹത്തായ വ്യക്തി പ്രഭാവവും ഗുസ്‌തി പാരമ്പര്യവും ആധുനിക കാലത്തെ കായിക പ്രേമികളെപ്പോലും പ്രചോദിപ്പിക്കുന്നതാണ്. പ്രശസ്‌ത ചലച്ചിത്ര താരം ബ്രൂസ് ലീ പോലും അറിയപ്പെടുന്ന ഒരു ഗാമ ആരാധകൻ ആയിരുന്നു. ബ്രൂസ് ലീ അദ്ദേഹത്തില്‍ നിന്ന് 'ദി ക്യാറ്റ് സ്‌ട്രെച്ച്' പഠിച്ചു. യോഗയെ അടിസ്ഥാനമാക്കിയുള്ള വ്യായാമ രീതിയാണിത്.

Last Updated : May 22, 2022, 8:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.