ETV Bharat / bharat

'വൃത്തികെട്ട പ്രവര്‍ത്തിയില്‍ കുറ്റബോധം വേണം' ; 'ആ സ്‌ത്രീ തന്നെയാണ് മൂത്രമൊഴിച്ചത്' എന്ന വാദത്തിന് മറുപടിയുമായി പരാതിക്കാരി

തന്നെ ഇകഴ്‌ത്താനായി നുണപ്രചരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശങ്കര്‍ മിശ്രയെന്ന് പരാതിക്കാരി

Air India urination case  The complainant woman reacts to Shankar Mishra  ആ സ്‌ത്രീ തന്നെയാണ് മൂത്രമൊഴിച്ചത്  ശങ്കര്‍ മിശ്ര  എയര്‍ ഇന്ത്യ മൂത്രമൊഴിക്കല്‍ കേസ്  Shankar Mishra claim in Delhi court  ഡല്‍ഹി കോടതിയില്‍ ശങ്കര്‍ മിശ്ര
ശങ്കര്‍ മിശ്ര
author img

By

Published : Jan 14, 2023, 10:20 PM IST

ന്യൂഡല്‍ഹി : പരാതിക്കാരി തന്നെയാണ് അവരുടെ സീറ്റില്‍ മൂത്രമൊഴിച്ചതെന്ന ശങ്കര്‍ മിശ്രയുടെ ഡല്‍ഹി സെഷന്‍സ് കോടതിയിലെ വാദത്തിന് മറുപടിയുമായി പ്രസ്‌തുത യാത്രക്കാരി. വൃത്തികെട്ട പ്രവര്‍ത്തിയില്‍ കുറ്റബോധം തോന്നാതെ തന്നെ വീണ്ടും മാനസികമായി പീഡിപ്പിക്കാന്‍ വേണ്ടി നുണപ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ശങ്കര്‍ മിശ്രയെന്ന് അവര്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും കെട്ടിച്ചമച്ചതാണെന്നും പറയേണ്ട ആവശ്യം പോലും ഇല്ല.

തന്നെ ഇകഴ്‌ത്തുന്നതും അവഹേളിക്കുന്നതുമാണ് ശങ്കര്‍ മിശ്രയുടെ ആരോപണം. ശങ്കര്‍ മിശ്രയുടെ വാദം അയാളുടെ തന്നെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്. താന്‍ പരാതിയുമായി മുന്നോട്ടുപോകുന്നത് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഭാവിയില്‍ മറ്റൊരാള്‍ക്ക് സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി.

ALSO READ: "മൂത്രമൊഴിച്ചത് ഞാനല്ല, ആ സ്‌ത്രീ തന്നെ": എയർഇന്ത്യ വിമാനത്തില്‍ സ്‌ത്രീയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ട്വിസ്റ്റ്

ഡല്‍ഹി സെഷന്‍സ് കോടതിയില്‍ നടന്ന വാദത്തിനിടയിലാണ് ശങ്കര്‍ മിശ്ര മുതിര്‍ന്ന അഭിഭാഷകന്‍ രമേശ് ഗുപ്‌ത വഴി പരാതിക്കാരി തന്നെയാണ് മൂത്രമൊഴിച്ചത് എന്ന വാദം ഉന്നയിച്ചത്. "പരാതി കൊടുത്ത സ്‌ത്രീയുടെ സീറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതാണ്. മിശ്രയ്‌ക്ക് അവിടെ പോകാന്‍ സാധിക്കുമായിരുന്നില്ല. അറിയാതെ മൂത്രമൊഴിച്ച് പോകുന്ന പ്രശ്‌നം(incontinence) ആ സ്‌ത്രീക്കുണ്ട്.

അവര്‍ അറിയാതെ മൂത്രമൊഴിച്ച് പോവുകയായിരുന്നു. അവര്‍ ഒരു കഥക് നര്‍ത്തകിയാണ്. 80 ശതമാനം കഥക് നര്‍ത്തകിമാര്‍ക്കും അറിയാതെ മൂത്രമൊഴിച്ച് പോകുന്ന പ്രശ്‌നമുണ്ട്. സ്‌ത്രീയുടെ പിന്നില്‍ ഇരിക്കുന്ന യാത്രക്കാരന് പരാതി ഒന്നും ഉണ്ടായിരുന്നില്ല" - ഇതായിരുന്നു ശങ്കര്‍ മിശ്രയുടെ വാദം.

ALSO READ: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം : ശങ്കര്‍ മിശ്ര പിടിയില്‍

അതേസമയം ശങ്കര്‍ മിശ്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ സെഷന്‍സ് കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിരുന്നു. ജനുവരി ഏഴിന് ഡല്‍ഹി പട്യാല ഹൗസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ശങ്കര്‍ മിശ്രയെ വിട്ടത്.

പൊലീസ് കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ കോടതി തള്ളിയിരുന്നു. ഇതേ കോടതിതന്നെ ജനുവരി 11ന് ശങ്കര്‍ മിശ്രയുടെ ജാമ്യാപേക്ഷയും തള്ളിയിരുന്നു. ആരോപണ വിധേയമായ കാര്യം അങ്ങയേറ്റം വൃത്തികെട്ട പ്രവര്‍ത്തിയാണെന്ന് പരാമര്‍ശിച്ചായിരുന്നു നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.