അമരാവതി : ആന്ധ്രാപ്രദേശിൽ നിലവിലുള്ള 13 ജില്ലകൾ വിഭജിച്ച് 26 ആക്കി മാറ്റാനുള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് സർക്കാർ. പുതിയ ജില്ലകള്‍ ഏപ്രിൽ 4 (തിങ്കൾ) ന് നിലവിൽ വരുമെന്ന് ശനിയാഴ്‌ച രാത്രി പുറത്തിറക്കിയ ഗസറ്റിൽ പറയുന്നു. വിജ്ഞാപനം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് സർക്കാർ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കുകയും പുതുതായി രൂപീകരിച്ച ജില്ലകളില്‍ നിയമിക്കുകയും ചെയ്‌തു.
Also read: കാണിക്കയായി പഴയ തുണി മുതല്‍ ഉപ്പും മുറവും വരെ...കൗതുകമായി കര്‍ണാടകയിലെ ക്ഷേത്രം
ജനുവരിയിൽ, നിലവിലുള്ള 13 ജില്ലകൾ 26 ആക്കാനുള്ള കരട് വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. തന്‍റെ പാർട്ടി അധികാരത്തിൽ വന്നാൽ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളും ഒരു ജില്ലയാക്കുമെന്ന് 2019 ലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജഗ്‌മോഹന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. സംസ്ഥാനത്ത് 25 ലോക്‌സഭ സീറ്റുകളാണുള്ളത്. കിഴക്കൻ ഗോദാവരിയിലെയും വിശാഖപട്ടണത്തെയും ആദിവാസി മേഖലകളെ വിഭജിച്ച് ഒരു ജില്ല കൂടി സർക്കാർ രൂപീകരിച്ചു.