ശ്രീനഗര്‍: ജമ്മുവില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പാകിസ്ഥാനി തടവുകാരന്‍ കൊല്ലപ്പെട്ടു. ലഷ്‌കർ ഇ ത്വയ്‌ബ കമാന്‍ഡറും ജമ്മുവില്‍ ഡ്രോണുകളിലൂടെ ആയുധങ്ങള്‍ വര്‍ഷിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരനുമായ മുഹമ്മദ് അലി ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. ഡ്രോണുകളിലൂടെ ആയുധങ്ങളെത്തിച്ച കേസില്‍ അറസ്റ്റിലായിരുന്നു ഹുസൈന്‍.
ഹുസൈന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍, ആയുധങ്ങള്‍ കുഴിച്ചിട്ട ഫാലിയാന്‍ മണ്ഡല്‍ പ്രദേശത്തെ ടോപ്പ ഗ്രാമത്തിലെ പരിശോധനക്കിടെയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊലീസുകാരന്‍റെ തോക്ക് കൈക്കലാക്കിയ ഹുസൈന്‍ പൊലീസ് സംഘത്തിന് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. ആത്മരക്ഷാര്‍ഥം പൊലീസ് ഹുസൈനു നേരെ നിറയൊഴിച്ചു.
പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സ്‌ഫോടക വസ്‌തുക്കള്‍ കുഴിച്ചിട്ട നിലയില്‍ ഫാലിയാന്‍ മണ്ഡല്‍ പ്രദേശത്തെ ടോപ്പ ഗ്രാമത്തില്‍ നിന്നും കണ്ടെത്തി. കണ്ടെടുത്ത ബോംബ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്‌തുക്കള്‍ നിര്‍വീര്യമാക്കിയതായി പൊലീസ് അറിയിച്ചു.
അര്‍ണിയ ഭാഗത്ത് ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കുന്നതില്‍ ഹുസൈന് പങ്കുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. വെടി വയ്‌പ്പില്‍ പരിക്കേറ്റ പൊലീസ് കോണ്‍സ്റ്റബിള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read പാകിസ്ഥാൻ ഡ്രോണുകള്‍ ജമ്മുവില്‍ വര്‍ഷിച്ച ആയുധങ്ങള്‍ കണ്ടെടുത്തു