ETV Bharat / bharat

കാമുകനുമായുള്ള ബന്ധം മറച്ചുവയ്‌ക്കാൻ മക്കളെ കൊലപ്പെടുത്തി മാതാവ് ; അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ - തെങ്കാശി നവജാതശിശുക്കളെ കൊലപ്പെടുത്തി മാതാവ്

2018, 2019 വർഷങ്ങളിലായി മുത്തുമാരിയും കാമുകനായ ശശികുമാറും ചേർന്ന് കൊലപ്പെടുത്തിയത് ഇരുവരിലുമുണ്ടായ രണ്ട് കുഞ്ഞുങ്ങളെ

Tenkasi mother killed own children  mother killed two children to hide her relationship with lover in Tenkasi  Vallaramapuram Sasikumar and Nochchikulam Muthumari arrested  കാമുകനുമായുള്ള ബന്ധം മറച്ചുവയ്‌ക്കാൻ മക്കളെ കൊലപ്പെടുത്തി മാതാവ്  വിവാഹേതരബന്ധം മറച്ചുവയ്‌ക്കാൻ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ  കാമുകനിലുണ്ടായ രണ്ട് മക്കളെ കൊലപ്പെടുത്തി മാതാവ്  തെങ്കാശി നവജാതശിശുക്കളെ കൊലപ്പെടുത്തി മാതാവ്  നൊച്ചിക്കുളം മുത്തുമാരി കാമുകൻ വല്ലരാമപുരം ശശികുമാർ അറസ്റ്റിൽ
കാമുകനുമായുള്ള ബന്ധം മറച്ചുവയ്‌ക്കാൻ മക്കളെ കൊലപ്പെടുത്തി മാതാവ്; അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
author img

By

Published : Apr 7, 2022, 11:01 PM IST

തെങ്കാശി : വിവാഹേതരബന്ധം മറച്ചുവയ്‌ക്കാൻ കാമുകനിലുണ്ടായ രണ്ട് മക്കളെ കൊലപ്പെടുത്തി മാതാവ്. സംഭവത്തിൽ തമിഴ്‌നാട് നൊച്ചിക്കുളം സ്വദേശി മുത്തുമാരി, കാമുകനായ വല്ലരാമപുരം സ്വദേശി ശശികുമാർ എന്നിവർ അറസ്റ്റിൽ. തങ്ങളുടെ ബന്ധം പുറത്തറിയാതിരിക്കാൻ ഇരുവരിലുമുണ്ടായ രണ്ട് കുഞ്ഞുങ്ങളെയാണ് ജനിച്ച് ദിവസങ്ങൾക്കകം പ്രതികൾ കൊലപ്പെടുത്തിയത്.

അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ : പൊലീസ് നൽകുന്ന വിവരമനുസരിച്ച്, മുത്തുമാരിയും ഭർത്താവ് മാടസാമിയും കുടുംബപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇരുവർക്കും ഒരു മകളും മകനുമുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ ശേഷം ഈ രണ്ടുമക്കളുമായി മുത്തുമാരി നൊച്ചിക്കുളത്താണ് താമസിച്ചിരുന്നത്.

ഈ കാലയളവിൽ മുത്തുമാരിക്ക് ശശികുമാറുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അങ്ങനെയിരിക്കെ 2018ൽ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചു. തങ്ങളുടെ ബന്ധം പുറത്തറിയുമോ എന്ന ഭയത്താൽ ഇരുവരും അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സമീപത്തെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു.

രണ്ട് വർഷങ്ങളിലായി രണ്ട് കൊലപാതകം : തുടർന്ന് അവിടെ നിന്നും മറ്റൊരിടത്തേക്ക് താമസം മാറിയ പ്രതികൾക്ക് 2019ൽ വീണ്ടും മറ്റൊരു കുഞ്ഞ് ജനിച്ചു. ഈ കുഞ്ഞിനെയും കൊലപ്പെടുത്തിയശേഷം മുത്തുമാരി താമസിച്ചിരുന്ന വീടിന് സമീപം കുഴിച്ചിട്ടു. എന്നാൽ കഴിഞ്ഞയാഴ്‌ച ഇരുവരെയും നഗരത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.

കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്ത് പ്രതികളെയെത്തിച്ച് പൊലീസ് പരിശോധന നടത്തി. ഇവിടെനിന്നും കുഞ്ഞിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും കേസിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പൊലീസ് അറിയിച്ചു.

അന്വേഷണം ആദ്യകുഞ്ഞിൽ നിന്ന് : 2018ൽ കൊലപ്പെടുത്തിയ കുഞ്ഞിനെ നേരത്തേ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഗ്രാമവാസികൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റർ കറുപ്പസാമിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണവും ആരംഭിച്ചിരുന്നു.

എന്നാൽ വർഷങ്ങളായി നിശ്ചലമായിരുന്ന കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദത്തെ തുടർന്നാണ് അന്വേഷണം വീണ്ടും പുനരാരംഭിച്ചത്. പ്രതികൾക്കായി തിരച്ചിൽ നടത്താൻ ഉദ്യോഗസ്ഥരെ വിന്യസിച്ചു. സംഭവത്തിന് ശേഷം ഗ്രാമം വിട്ട് പുറത്തുപോയിട്ടുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതുവഴിയാണ് ശശികുമാറിലേക്കും പിന്നാലെ മുത്തുമാരിയിലേക്കും പൊലീസ് എത്തിയത്.

ALSO READ: പണം നഷ്‌ടപ്പെടുത്തി' ; മകനെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന് പിതാവ്

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.