ഹൈദരാബാദ്: തെലങ്കാനയിൽ 1,602 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,47,284 ആയി ഉയർന്നു. നാല് പേരുടെ മരണം സ്ഥിരീകരിച്ചപ്പോൾ 982 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,26,646 ആയി. 19,272 പേർ ചികിത്സയിൽ തുടരുന്നു.
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 84,11,724 ആയി ഉയർന്നു. 47,638 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 5,20,773 പേർ ചികിത്സയിൽ തുടരുമ്പോൾ 77,65,966 പേർ രോഗമുക്തി നേടി.