ETV Bharat / bharat

ഫാർമസി വിദ്യാർഥിനിയെ തട്ടികൊണ്ടുപോയി ആക്രമിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ - ഫാർമസി വിദ്യാർഥിനി

നാല് ഓട്ടോ ഡ്രൈവർമാരെ തെലങ്കാന പൊലീസ് അറസ്‌റ്റ് ചെയ്തു.

ഫാർമസി വിദ്യാർഥിനിയെ തട്ടികൊണ്ടുപോയി ആക്രമിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ  telanganapolice  medical-student  -hyderabad  hyderabad police  ഹൈദരാബാദ്  ഫാർമസി വിദ്യാർഥിനി  ബലാത്സംഗം
ഫാർമസി വിദ്യാർഥിനിയെ തട്ടികൊണ്ടുപോയി ആക്രമിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ
author img

By

Published : Feb 12, 2021, 5:38 PM IST

ഹൈദരാബാദ്: ഫാർമസി വിദ്യാർഥിനിയെ തട്ടികൊണ്ടുപോയി ആക്രമിക്കാൻ ശ്രമിച്ച കേസിൽ നാല് ഓട്ടോ ഡ്രൈവർമാരെ രച്ചകൊണ്ട പൊലീസ് അറസ്‌റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇന്നലെയാണ് ഹൈദരാബാദ് ഗട്ട്‌കേസറിലെ ബി.ഫാം വിദ്യാർഥിനിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചത്.

ഗട്ട്‌കേസറിലെ കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ ഓട്ടോഡ്രൈവറും മറ്റു മൂന്നുപേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ അല്പദൂരം പിന്നിട്ടപ്പോള്‍ മറ്റൊരു വാനില്‍ കയറ്റി. തുടര്‍ന്ന് ഓട്ടോ ഡ്രൈവറും ഈ വാനിലുണ്ടായിരുന്നവരും ചേര്‍ന്ന് മറ്റൊരു റോഡിലേക്ക് തിരിഞ്ഞു. അപകടം മണത്ത പെണ്‍കുട്ടി ഉടന്‍തന്നെ വീട്ടുകാരെ ഫോണില്‍വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍ ഇതിനുപിന്നാലെ പെണ്‍കുട്ടിയെ ആക്രമിച്ച നാലംഗ സംഘം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു.

ഇതിനിടെ, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാര്‍ പരാതി അറിയിച്ചതോടെ പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന പൊലീസ് ഒന്നരമണിക്കൂറിനകം പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. യാമ്‌നാപേട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് കുറ്റിക്കാട്ടില്‍ തലയ്ക്ക് മുറിവേറ്റനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായോ എന്നകാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.