ഹൈദരാബാദ്: തെലങ്കാനയില്‍ 5567 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ കൂടി കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു. 2251 പേര്‍ രോഗവിമുക്തി നേടിയതായി ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ സംസ്ഥാനത്ത് 3,73,468 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
1899 പേരാണ് കൊവിഡ് മൂലം തെലങ്കാനയില്‍ ഇതുവരെ മരിച്ചത്. 49781 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 0.50ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ മരണ നിരക്ക്. 1,02,335സാമ്പിളുകള്‍ ബുധനാഴ്‌ച പരിശോധിച്ചു. 1,21,75,425 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു.
അതേസമയം 3ലക്ഷത്തിലധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2104 പേര്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.
കൂടുതല്‍ വായനയ്‌ക്ക് ; ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് വര്‍ധനയുമായി ഇന്ത്യ