ETV Bharat / bharat

തെലങ്കാനയില്‍ 24 മണിക്കൂറിനിടെ 7432 പേര്‍ക്ക് കൊവിഡ്

author img

By

Published : Apr 24, 2021, 1:00 PM IST

33 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു.

തെലങ്കാനയില്‍ 24 മണിക്കൂറിനിടെ 7432 പേര്‍ക്ക് കൊവിഡ് Telangana logs 7,432 coronavirus cases in 24 hrs Telangana Telangana covid cases Telangana covid cases latest news covid 19 തെലങ്കാനയില്‍ 7432 പേര്‍ക്ക് കൊവിഡ് കൊവിഡ് 19 തെലങ്കാന കൊവിഡ്
തെലങ്കാനയില്‍ 24 മണിക്കൂറിനിടെ 7432 പേര്‍ക്ക് കൊവിഡ്

ഹൈദരാബാദ്: തെലങ്കാനയില്‍ 24 മണിക്കൂറിനിടെ 7432 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 33 പേര്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 3.87 ലക്ഷത്തിലധികം പേര്‍ക്കാണ് തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 1961 പേര്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചു.

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 1464 പേര്‍ക്കാണ് ഇവിടെ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മെഡ്‌ചല്‍ മല്‍ക്കജ്‌ഗിരിയില്‍ 606 പേര്‍ക്കും, രംഗ റെഡ്ഡി ജില്ലയില്‍ 504 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 2157 പേര്‍ രോഗവിമുക്തി നേടി. ഇതുവരെ 3,26,997 പേരാണ് രോഗവിമുക്തി നേടിയത്. നിലവില്‍ 58,148 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. വെള്ളിയാഴ്‌ച മാത്രം 1.03 ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചു. 0.51 ശതമാനമാണ് സംസ്ഥാനത്തെ മരണ നിരക്ക്. അതേ സമയം 1.1 ശതമാനമാണ് ദേശീയതലത്തില്‍ മരണ നിരക്ക്.

നിലവില്‍ സംസ്ഥാനത്ത് 307 മൈക്രോ കണ്ടെയ്‌ന്‍മെന്‍റ് സോണുകളുണ്ട്. അതേസമയം ഇതുവരെ 33.38 ലക്ഷത്തിലധികമാണ് സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 4.66 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ രണ്ടാം ഡോസ് ലഭിച്ചു.

അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 3,46,786 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. രോഗബാധയോടൊപ്പം ഓരോ ദിവസവും മരണ നിരക്കും വര്‍ധിക്കുകയാണ്. 2,624 പേരാണ് കഴിഞ്ഞ ദിവസം‌ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്.

കൂടുതല്‍ വായനയ്‌ക്ക് ; രാജ്യത്ത് 24 മണിക്കൂറിനിടെ 3.4 ലക്ഷം കൊവിഡ് രോഗികള്‍; 2500 കടന്ന് മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.