പാലക്കാട് : കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെ ഇഡ്‍ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മത്സരത്തിനിടെ ഇഡ്‍ഡലി തൊണ്ടയിൽ കുടുങ്ങി തളർന്നു വീണ സുരേഷിനെ ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പുരയിൽ യുവാക്കളുടെ കൂട്ടായ്‌മ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം. അവിവാഹിതനായ സുരേഷ് ടിപ്പർ ലോറി ഡ്രൈവറാണ്.
Also Read: തൊഴിലുകള്‍ മത്സരമായത് ആവേശമായി; വ്യത്യസ്‌തം കൊല്ലത്തെ ഓണാഘോഷം