ETV Bharat / bharat

തെലങ്കാനയില്‍ 748 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Jun 28, 2021, 4:41 AM IST

എട്ട് മരണമാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,635 ആയി ഉയർന്നു

Telangana covid cases  Telangana corona cases  covid cases in telangana  തെലങ്കാനയില്‍ കൊവിഡ് കേസുകൾ  തെലങ്കാനയിലെ കൊറോണ കേസുകൾ
തെലങ്കാനയില്‍ 748 പേര്‍ക്ക് കൂടി കൊവിഡ്

ഹൈദരാബാദ്: തെലങ്കാനയില്‍ 748 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്. എട്ട് മരണമാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,635 ആയി ഉയർന്നു. 1,492 പേർ കൂടി രോഗമുക്തരായതോടെ തെലങ്കാനയിലെ ആകെ രോഗമുക്തർ 6,02,676 ആയി. 14,302 സജീവ കേസുകളാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,02,33,183 ആയി. 1258 മരണമാണ് ഇന്നലെ(ജൂണ്‍ 26) മാത്രം റിപ്പോര്‍ട്ട് ചെയ്‌തത്.57,944 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,92,51,029 ആയി ഉയര്‍ന്നു. തുടർച്ചയായ 45ാം ദിവസവും രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് 5,86,403 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 3,95,751 ആണ്.

Also read: ഡല്‍ഹിയില്‍ ഗണ്യമായി കുറഞ്ഞ് Covid 19 ; രോഗം 89 പേർക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.