ETV Bharat / bharat

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് : മത്സരിക്കാനാഗ്രഹിക്കുന്നവരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്, ഫീസ് 50,000

എസ്‌സി, എസ്‌ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും 25,000 രൂപയും, ബാക്കിയുള്ളവർക്ക് 50,000 രൂപയുമാണ് അപേക്ഷ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 25 ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം

Telangana Congress  തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്  തെലങ്കാന  Telangana Assembly polls  Congress accept contenders applications from today  കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ അപേക്ഷ  മഹേഷ് കുമാർ ഗൗഡ്  Mahesh Kumar Goud  കോൺഗ്രസ്  Congress
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്
author img

By

Published : Aug 18, 2023, 6:30 PM IST

ഹൈദരാബാദ് : ഈ വർഷാവസാനം നടക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാനാർഥികളിൽ നിന്ന് അപേക്ഷ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുമെന്ന് തെലങ്കാന കോണ്‍ഗ്രസ്. കർണാടക മാതൃകയുടെ ചുവടുപിടിച്ച്, എസ്‌സി, എസ്‌ടി വിഭാഗങ്ങളില്‍ നിന്നുള്ളവരും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും 25,000 രൂപയും ബാക്കിയുള്ളവര്‍ 50,000 രൂപയുമാണ് അപേക്ഷാഫീസായി നല്‍കേണ്ടത്.

സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആവിഷ്കരിക്കാന്‍ മുൻ ഉപമുഖ്യമന്ത്രി ദാമോദർ രാജ നരസിംഹയുടെ നേതൃത്വത്തിൽ കോൺഗ്രസ് മൂന്നംഗ ഉപസമിതി രൂപീകരിച്ചതായി പാനലിലെ അംഗങ്ങളിലൊരാളായ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ് മഹേഷ് കുമാർ ഗൗഡ് അറിയിച്ചു.

'ഇന്ന് ഉച്ചയോടെ, സ്ഥാനാർഥികൾക്ക് പൂരിപ്പിക്കുന്നതിന് ആവശ്യമായ ഫോമുകൾ ഞങ്ങൾ അപ്‌ലോഡ് ചെയ്യും. അപേക്ഷ പൂരിപ്പിച്ച് ഡിഡി (50,000 അല്ലെങ്കിൽ 25,000 രൂപ) സഹിതം ഓഗസ്റ്റ് 25 ന് മുമ്പ് സമർപ്പിക്കണം. ഉപസമിതി 25,000 രൂപ (ജനറൽ വിഭാഗത്തിന്) ശുപാർശ ചെയ്തെങ്കിലും പാർട്ടിയുടെ ഉന്നത നേതൃത്വം ഫീസ് 50,000 രൂപയായി നിശ്ചയിക്കുകയായിരുന്നു' - ഗൗഡ് പറഞ്ഞു.

കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും മത്സരിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് പാർട്ടി അപേക്ഷാഫീസ് ഈടാക്കിയിരുന്നില്ല. എന്നാൽ 2009-ലെ തെരഞ്ഞെടുപ്പിൽ 10,000 രൂപ ഫീസായി ഈടാക്കിയിരുന്നു. അപേക്ഷാഫീസ് നിശ്ചയിച്ചതിലൂടെ തെറ്റായ അപേക്ഷകൾ എത്തുന്നത് കുറയുമെന്നും, മത്സരിക്കാൻ ആഗ്രഹമുള്ളവർ മാത്രം എത്തുമെന്നാണ് പ്രതീക്ഷയെന്നും മഹേഷ്‌ കുമാർ ഗൗഡ് കൂട്ടിച്ചേർത്തു.

അതേസമയം പശ്ചാത്തലം പരിശോധിക്കുന്നതിനായി അപേക്ഷകർ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളുടേതുൾപ്പടെ വിവരങ്ങൾ അപേക്ഷയില്‍ ചേർക്കേണ്ടതുണ്ടെന്നും മുതിർന്ന നേതാക്കള്‍ വ്യക്തമാക്കി.

ALSO READ : ജയസുധ ബിജെപിയില്‍ ചേർന്നു, പാർട്ടി മാറ്റം നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ

സെപ്‌റ്റംബര്‍ ആദ്യവാരം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുകയും എല്ലാ അപേക്ഷകളും സൂക്ഷ്‌മമായി പരിശോധിക്കുകയും എഐസിസിക്ക് ശുപാർശകൾ നൽകുകയും ചെയ്യും. കർണാടകയിൽ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എസ്‌സി/എസ്‌ടി വിഭാഗക്കാരിൽ നിന്ന് ഒരു ലക്ഷം രൂപയും, ജനറൽ വിഭാഗത്തിൽ നിന്ന് രണ്ട് ലക്ഷം രൂപയുമായിരുന്നു അപേക്ഷാഫീസ് ഈടാക്കിയിരുന്നത്.

ALSO READ : PM Modi| 'കെസിആറിന്‍റേത് ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ'; ബിആർഎസിനും കോൺഗ്രസിനുമെതിരെ പരസ്യ വിമർശനം നടത്തി മോദി

കേരളത്തില്‍നിന്നുള്ള കെ. മുരളീധരൻ എം.പിയാണ് തെലങ്കാനയിലെ സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍. തെലങ്കാനയെക്കൂടാതെ രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.