ETV Bharat / bharat

ഇന്ന് അധ്യാപക ദിനം; മുൻ രാഷ്‌ട്രപതി ഡോ. എസ് രാധാകൃഷ്‌ണന് ആദരാഞ്‌ജലി അർപ്പിച്ച് പ്രധാനമന്ത്രി

യുവതലമുറയെ നന്മയുടെ പാതയിലേക്ക് നയിക്കാൻ അധ്യാപകര്‍ നിര്‍വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഡോ. എസ് രാധാകൃഷ്‌ണനെ ഈ ദിനത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

TEACHERS DAY  PRIME MINISTER  NARENDRA MODI  TWEET  DR S RADHAKRISHNAN  അധ്യാപക ദിനം  പ്രധാനമന്ത്രി  ഡോ എസ് രാധാകൃഷ്‌ണൻ  ന്യൂഡൽഹി
ഇന്ന് അധ്യാപക ദിനം; മുൻ രാഷ്‌ട്രപതി ഡോ. എസ് രാധാകൃഷ്‌ണന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
author img

By

Published : Sep 5, 2022, 11:58 AM IST

ന്യൂഡൽഹി: ഇന്ന്(05.09.2022) രാജ്യം അധ്യാപക ദിനം ആഘോഷിക്കുകയാണ്. യുവതലമുറയെ നന്മയുടെ പാതയിലേക്ക് നയിക്കാൻ അധ്യാപകര്‍ നിര്‍വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് അധ്യാപക ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോ. എസ് രാധാകൃഷ്‌ണനെ ഈ ദിനത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

  • Greetings on #TeachersDay, especially to all the hardworking teachers who spread the joys of education among young minds. I also pay homage to our former President Dr. Radhakrishnan on his birth anniversary. pic.twitter.com/WWt4q2appo

    — Narendra Modi (@narendramodi) September 5, 2022 " class="align-text-top noRightClick twitterSection" data=" ">

മുൻ രാഷ്‌ട്രപതി ഡോ. എസ് രാധാകൃഷ്‌ണന്‍റെ ജന്മവാർഷിക ദിനത്തിലാണ് നാം അധ്യാപക ദിനമായി ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് സ്‌മരണാജ്ഞലി അർപ്പിക്കുകയും രാജ്യമെമ്പാടുമുള്ള അധ്യാപകർക്ക് നന്ദി അറിയിക്കുകയും ചെയ്‌തു. രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിൽ അധ്യാപകരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.

1888 സെപ്‌റ്റംബർ 5ന് ജനിച്ച മുൻ രാഷ്‌ട്രപതി ഡോ.എസ് രാധാകൃഷ്‌ണൻ വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവനകൾ മാതൃകാപരമാണ്. 1962 മുതലാണ് അധ്യാപകദിനം ആചരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.