ന്യൂഡല്‍ഹി: പാസഞ്ചർ വാഹനങ്ങൾക്ക് പിന്നാലെ വാണിജ്യ വാഹനങ്ങളുടെയും വില വർധിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. 1.5 മുതല്‍ 2.5 ശതമാനം വരെയാണ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധന. ജൂലൈ ഒന്ന് മുതലാണ് പുതിയ വില നിലവില്‍ വരിക.
രാജ്യത്ത് നിലവില്‍ വില്‍പ്പന നടത്തുന്ന എല്ലാ മോഡലുകള്‍ക്കും അവയുടെ സാങ്കേതിക വിദ്യയുടേയും നിര്‍മാണ ചെലവിന്‍റേയും അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റം വരുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധനയാണ് വിലയില്‍ മാറ്റം വരുത്താന്‍ കാരണമെന്ന് ടാറ്റ മോട്ടോഴ്‌സ് വിശദീകരിച്ചു. പാസഞ്ചര്‍ വാഹനങ്ങളുടെ വില കഴിഞ്ഞ ഏപ്രിലില്‍ 1.1 ശതമാനം മുതല്‍ 2.5 വരെ വര്‍ധിപ്പിച്ചിരുന്നു.
Also Read: ഇരുചക്രവാഹനങ്ങൾക്ക് വില കൂട്ടി ഹീറോ, വർധിക്കുന്നത് 3000 രൂപ വരെ