മധുരൈ: മധുരൈക്കാരനായ എംഎസ് ജഗന് 27 വയസായി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജഗന്‍ സ്വകാര്യ കമ്പനിയിലെ മാനേജറാണ്. ജോലി കിട്ടിയതോടെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.
കഥ തുടങ്ങുന്നത് ഇവിടെയാണ്: വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും തനിക്ക് ഇണങ്ങിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജഗന് കഴിഞ്ഞിട്ടില്ല. പലകുറി പല അടവുകളും പയറ്റിയിട്ടും ആരെയും കണ്ടെത്താനായില്ല. ഒടുവില്‍ 90 കളില്‍ ജനിച്ചവര്‍ക്ക് ഇണയെ കിട്ടുക അത്ര എളുപ്പമല്ലെന്നും ഇതിനായി വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്തേ പറ്റു എന്നും ജഗന്‍ ഉറപ്പിച്ചു.
പോസ്റ്റർ പരീക്ഷണം: മുമ്പ് വിവിധ കാര്യങ്ങള്‍ക്കായി പോസ്റ്റര്‍ നിര്‍മിച്ച് ശീലമുണ്ട്. മാത്രമല്ല തന്‍റെ കമ്പനിയില്‍ മാനേജര്‍ ജോലിക്കൊപ്പം അല്‍പ്പം ഡിസൈനിംഗ് ജോലികളും ജഗന്‍ ചെയ്യുന്നുണ്ട്. അങ്ങനെ പോസ്റ്റർ നിർമിക്കാൻ ജഗൻ തീരുമാനിച്ചു.
പേര്, സ്ഥലം, ജോലി, ശമ്പളം, ജാതി, മൊബൈല്‍ നമ്പര്‍, എന്നിവ എല്ലാം ഉൾപ്പെടുത്തി പോസ്റ്റര്‍ നിര്‍മിച്ചു. ഗ്ലാമര്‍ ഒട്ടും ചോരാത്ത ഒരു ചിത്രത്തോടൊപ്പം സ്വന്തം പേരില്‍ ഭൂമിയുണ്ടെന്നും പോസ്റ്ററില്‍ ചേര്‍ത്തു. ശേഷം പ്രിന്‍റെടുത്ത് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഒട്ടിച്ചു തുടങ്ങി.
എന്തായാലും സംഭവം ക്ലിക്കായി. മധുരൈ നഗരത്തിലെ പ്രധാന കേബിള്‍ ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും ഇപ്പോൾ ജഗനാണ് താരം. നിരവധി പേര്‍ പല അഭിപ്രായങ്ങള്‍ പറഞ്ഞ് വിളിക്കുന്നുണ്ടെന്നും ജഗന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: 50 x 25 സൈസില്‍ ഹൈവേയിലെ ഫ്ലക്‌സില്‍ വിവാഹാഭ്യര്‍ഥന ; ഒടുവില്‍ കല്യാണം