ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,618 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ 489 പേർ രോഗ ബാധിതരായി. ഇതോടെ തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,05,60 ആയി. അതേസമയം ചികിത്സയിലായിരുന്ന 2,173 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 18 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. ഇതുവരെ 7,66,677 പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചത്. ഇതിൽ 7,41,705 രോഗികൾക്കും സുഖം പ്രാപിച്ചു. 11,568 രോഗികൾക്ക് ജീവഹാനി സംഭവിച്ചു. നിലവിൽ 13,404 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
തമിഴ്‌നാട്ടിൽ 1,618 പേർക്ക് കൊവിഡ് - തമിഴ്‌നാട്ടിൽ 1,618 പേർക്ക് കൊവിഡ്
ചെന്നൈയിൽ 489 പേർ രോഗ ബാധിതരായി.ഇതോടെ തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവർ 20,05,60 ആയി