ചെന്നൈ: ഇന്ന് മുതല്‍ ഈ മാസം 20 വരെ തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ചീഫ് സെക്രട്ടറി രാജീവ് രഞ്ജൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ നിയുക്ത മുഖ്യമന്ത്രി ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി സംസ്ഥാനത്തെ കൊവിഡ് അവസ്ഥ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം സർക്കാർ, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രം ജോലിക്കെത്തിയാല്‍ മതി.
കൂടുതല്‍ വായിക്കുക………കൊവിഡ് വ്യാപനം : അതിര്‍ത്തി റോഡുകള്‍ അടച്ച് തമിഴ്നാട് പൊലീസ്
റെയിൽ, മെട്രോ, ബസ് സർവീസുകൾ തുടങ്ങിയ ഗതാഗത സൗകര്യങ്ങളില്‍ 50 ശതമാനം യാത്രക്കാരെ മാത്രം അനുവദിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചക്ക് 12 മണിവരെ മാത്രമേ അനുവദിക്കാവൂ. ശവസംസ്കാര ചടങ്ങുകളിൽ 20 പേർക്കും വിവാഹത്തിൽ 50 പേർക്കും മാത്രമേ അനുമതിയുള്ളൂ. ഞായറാഴ്ചകളിലെ കർഫ്യൂ തുടരും. രാത്രി കർഫ്യൂ രാത്രി പത്ത് മുതൽ പുലർച്ചെ നാല് വരെ തുടരും. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് തുടർച്ചയായ രണ്ടാം ദിവസവും ഇരുപതിനായിരത്തിലധികം പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണനിരക്ക് സംസ്ഥാനത്ത് നൂറിലധികമായി. ചെന്നൈയിൽ ഇന്നലെ ആറായിരത്തിലധികം പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.