ETV Bharat / bharat

അനുശോചനം രേഖപ്പെടുത്തി പിണറായി: തമിഴ്‌നാട് മന്ത്രിമാര്‍ ബാലസോറിലേക്ക്, ദുഃഖാചരണം പ്രഖ്യാപിച്ച് സ്റ്റാലിൻ - എംകെ സ്റ്റാലിന്‍

മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, ശിവശങ്കര്‍, അന്‍ബില്‍ മഹേഷ് എന്നിവര്‍ ബാലസോറിലേക്ക് തിരിച്ചു. മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ശതാബ്‌ദി ആഘോഷവുമായി ബന്ധപ്പെട്ട് ഇന്ന് തമിഴ്‌നാട്ടില്‍ നടത്താനിരുന്ന പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്. അനുശോചനം രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി പിണറായി വിജയനും.

Balasore train tragedy  Balasore train Accident  Odisha train tragedy  Odisha train accident  രാജ്യത്തെ നടുക്കി ബാലസോര്‍  തമിഴ്‌നാട് സ്വദേശികള്‍  മന്ത്രിമാര്‍ ഒഡിഷയിലേക്ക്  ഉദയനിധി സ്റ്റാലിന്‍  ശിവശങ്കര്‍  അന്‍ബില്‍ മഹേഷ്  Tamil Nadu ministers to Balasore  എംകെ സ്റ്റാലിന്‍  പിണറായി വിജന്‍
Balasore train tragedy
author img

By

Published : Jun 3, 2023, 10:27 AM IST

Updated : Jun 3, 2023, 12:19 PM IST

ചെന്നൈ: ഒഡിഷയിലെ ബാലസോറിലെ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മുൻ മുഖ്യമന്ത്രി കലൈഞ്ജർ കരുണാനിധിയുടെ ശതാബ്‌ദി ആഘോഷവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി ഡിഎംകെ നേതൃത്വം അറിയിച്ചു. നിരവധി തമിഴ്‌നാട് സ്വദേശികള്‍ അപകടത്തില്‍ പെട്ടതായാണ് ലഭിക്കുന്ന വിവരം.

മന്ത്രി സംഘം ബാലസോറിലേക്ക്: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, ശിവശങ്കര്‍, അന്‍ബില്‍ മഹേഷ് എന്നിവര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. 'വിശദാംശങ്ങൾ അന്വേഷിക്കാൻ ഞങ്ങൾ അവിടേക്ക് പോകുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സ്ഥലത്തെത്തിയ ശേഷം ഞാൻ നിങ്ങളെ വിവരങ്ങള്‍ അറിയിക്കും. ട്രെയിൻ അപകടത്തിൽപ്പെട്ട തമിഴ്‌നാട് സ്വദേശികള്‍ക്കായി ആശുപത്രി സൗകര്യങ്ങളും സജ്ജമാണ്' - മന്ത്രി ഉദയനിധി സ്റ്റാലിൻ ചെന്നൈ എയര്‍പോര്‍ട്ടില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

  • #WATCH | Tamil Nadu Ministers Udhayanidhi Stalin, Siva Shankar, and Anbil Mahesh reach Chennai Airport.

    They are travelling to Odisha's #Balasore where a collision between three trains left 238 dead pic.twitter.com/1BXjMEVGb8

    — ANI (@ANI) June 3, 2023 " class="align-text-top noRightClick twitterSection" data=" ">

കലൈഞ്ജർ പ്രതിമയിലും കലൈഞ്ജർ സ്‌മാരകത്തിലും മുഖ്യമന്ത്രി സ്റ്റാലിന്‍ ആദരാഞ്ജലി അർപ്പിക്കും. ബാക്കിയുള്ള എല്ലാ പൊതുയോഗങ്ങളും പരിപാടികളും റദ്ദാക്കി. ഇന്ന് വൈകുന്നേരം നടത്താനിരുന്ന സെക്യുലർ പുരോഗമന സഖ്യ നേതാക്കളുടെ പൊതുയോഗം മാറ്റിവച്ചതായും അടുത്ത തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുശോചിച്ച് കേരള മുഖ്യമന്ത്രി: ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ദുഷ്‌കരമായ സമയത്ത് കേരളം ഒഡിഷയോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്ന് പിണറായി വിജയൻ ട്വീറ്റിൽ പറഞ്ഞു. 'ഒഡിഷയിലെ ദാരുണമായ ട്രെയിൻ അപകടത്തിൽ അഗാധമായ ദുഃഖമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട ദുഃഖിതരായ കുടുംബങ്ങൾക്ക് എന്‍റെ ഹൃദയംഗമമായ അനുശോചനം. ഈ ദുഷ്‌കരമായ സമയത്ത് കേരളം ഒഡിഷയോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു' -പിണറായി വിജയന്‍ ട്വീറ്റ് ചെയ്‌തു.

ഇന്നലെ രാത്രിയാണ് 238 പേര്‍ മരിക്കാനും 900ലധികം പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ട്രെയിന്‍ അപകടം നടന്നത്. ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപമായിരുന്നു സംഭവം. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ വന്ന് ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിക്കുകയായിരുന്നു.

അതേസമയം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവ് അപകട സ്ഥലം സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ മന്ത്രി അന്വേഷണത്തിന് ഉരവിട്ടു. റെയില്‍ സുരക്ഷ കമ്മിഷണര്‍ സ്വതന്ത്രമായ അന്വേഷണം നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ‍നിലവില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ക്ക് 50,000 രൂപയും കേന്ദ്രം ധനസഹായം നല്‍കുമെന്നും അശ്വനി വൈഷ്‌ണവ് അറിയിച്ചു.

Also Read: 'അപകടകാരണം കണ്ടെത്തണം': ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി

Last Updated : Jun 3, 2023, 12:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.