തിരുച്ചിറപ്പള്ളി: കുവൈറ്റില്‍ തൊഴിലുടമയുടെ വെടിയേറ്റ് തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബം. കൊരടച്ചേരി സ്വദേശിയായ ആർ മുത്തുകുമാരനാണ് (37) കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 13) കൊരടച്ചേരി മന്നാർഗുഡി തഹസിൽദാർ ഓഫിസിലേക്കായിരുന്നു മാര്‍ച്ച്.
ഒട്ടകത്തെ പരിപാലിക്കാൻ വിസമ്മതിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കൊരടച്ചേരിയില്‍ പച്ചക്കറിക്കട നടത്തുകയായിരുന്ന മുത്തുകുമാരന്‍ സെപ്റ്റംബർ മൂന്നിനാണ് കുവൈറ്റിലെത്തിയത്. പച്ചക്കറി വില്‍പനയില്‍ കാര്യമായ വരുമാനം ഇല്ലാത്തതിനാലാണ് ഇയാള്‍ വിദേശത്തെത്തിയത്. തുടര്‍ന്ന് അവിടെ ഒരു സൂപ്പർമാർക്കറ്റിൽ ജോലിയില്‍ കയറി.
എന്നാല്‍ ഇവിടെ ജോലി ചെയ്യിപ്പിക്കുന്നതിന് പകരം ഒട്ടകങ്ങളെ പരിപാലിക്കാൻ തൊഴിലുടമ ആവശ്യപ്പെട്ടു. എന്നാല്‍ മുത്തുകുമാരന്‍ അതിന് തയ്യാറല്ലായിരുന്നു. ഇക്കാര്യം ഭാര്യ വിദ്യയേയും മാതാപിതാക്കളെയും സെപ്‌റ്റംബർ അഞ്ചിന് മൊബൈല്‍ ഫോണിലൂടെ അറിയിച്ചിരുന്നു. ശേഷം യുവാവ് കുടുംബവുമായി ബന്ധപ്പെട്ടില്ല.
തുടര്‍ന്ന്, സെപ്‌റ്റംബര്‍ ഒന്‍പതിനാണ് ഇയാള്‍ കൊല്ലപ്പെട്ട വിവരം ഭാര്യ അറിയുന്നത്. സംഭവത്തില്‍ ബന്ധുക്കൾ തിരുവാരൂർ ജില്ല കലക്‌ടര്‍ക്ക് പരാതി നല്‍കി. യുവാവിനെ വിദേശത്തെത്തിച്ച ഏജന്‍റിനെതിരെ നടപടി സ്വീകരിക്കണമെന്നും കലക്‌ടറോട് ആവശ്യപ്പെട്ട