ETV Bharat / bharat

തമിഴ്‌നാട് വ്യവസായ മേഖലക്ക് വലിയ സംഭാവനകൾ നൽകിയെന്ന് പ്രധാനമന്ത്രി - വ്യവസായ മേഖലക്ക് കൂടുതൽ സംഭാവന

വ്യവസായങ്ങളുടെ വളർച്ചക്ക് അതിപ്രധാനമായ വൈദ്യുതി വിതരണം അത്യാവശ്യ ഘടകമാണെന്നും ഇത് തമിഴ്‌നാട്ടിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

PM modi at Tamil Nadu  PM Modi news  industrial growth  Tamil Nadu making major contribution  PM Modi news  latest PM Modi news  തമിഴ്‌നാട് വ്യവസായ മേഖലക്ക് വലിയ സംഭാവനകൾ നൽകി  തമിഴ്‌നാട് വ്യവസായ മേഖലക്ക് വലിയ സംഭാവനകൾ നൽകി തമിഴ്‌നാട്  പ്രധാനമന്ത്രി വാർത്ത  വ്യവസായ മേഖലക്ക് കൂടുതൽ സംഭാവന  ഇന്ത്യയിലെ വ്യവസായ മേഖല
തമിഴ്‌നാട് വ്യവസായ മേഖലക്ക് വലിയ സംഭാവനകൾ നൽകിയെന്ന് പ്രധാനമന്ത്രി
author img

By

Published : Feb 25, 2021, 7:11 PM IST

ന്യൂഡൽഹി: വ്യവസായ മേഖലയുടെ വളർച്ചക്ക് തമിഴ്‌നാട് വലിയ രീതിയിൽ സംഭാവനകൾ ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ വിവിധ വികസന പ്രവർത്തന പ്രൊജക്‌ടുകൾക്ക് തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഗർമാല പദ്ധതിയിലൂടെ തുറമുഖ വികസനത്തിന് ഇന്ത്യാ ഗവൺമെന്‍റ് നൽകുന്ന പ്രതിബദ്ധത കാണാനാകും. വ്യവസായങ്ങളുടെ വളർച്ചക്ക് അതിപ്രധാനമായ വൈദ്യുതി വിതരണം അത്യാവശ്യ ഘടകമാണെന്നും ഇത് തമിഴ്‌നാട്ടിൽ ആവശ്യാനുസരണത്തിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായത്തിന്‍റെ നഗരമാണ് കോയമ്പത്തൂർ. ഈ നഗരത്തിനും സംസ്ഥാനത്തിനും പ്രയോജനപ്രദമാകുന്ന പ്രോജക്‌ടുകളാണ് ആരംഭിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. രണ്ട് ലക്ഷം ഏക്കർ ഭൂമിയിലേക്കാണ് ഭവാനിസാഗർ പദ്ധതിയിലൂടെ കർഷകർക്ക് ജലം ലഭ്യമാകുന്നത്. കർഷകരാണ് സത്യത്തിൽ ജീവിക്കുന്നതെന്നും മറ്റുള്ളവർ ജീവിക്കുന്നത് കർഷകർ ഉള്ളതിനാൽ ആണെന്നുമുള്ള തിരുവള്ളുവരുടെ വാക്കുകൾ പ്രധാനമന്ത്രി ആവർത്തിച്ചു. സമുദ്ര വ്യാപാരത്തിന്‍റെയും തുറമുഖ വികസനത്തിന്‍റെയും മഹത്തായ ചരിത്രമാണ് തമിഴ്‌നാട്ടിനുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.