ETV Bharat / bharat

മുന്‍ കാമുകന്‍ അതിക്രൂരമായി ഉപദ്രവിച്ചു; ചിത്രങ്ങള്‍ പങ്കുവച്ച് നടി അനിഖ വിക്രമന്‍ - നടി അനിഖ വിജയ് വിക്രമന്‍

അനിഖയുടെ കണ്ണുകള്‍ക്ക് ചുറ്റും രക്തം കട്ടപിടിച്ചതും ചതഞ്ഞ മുഖവുമൊക്കെയാണ് പങ്കുവച്ച ചിത്രങ്ങളില്‍ കാണാനാവുക...

Tamil actress Anicka Vijayi Vikramman  actress attacked by ex boyfriend  ex boyfriend Anoop Pillai attacks Anicka Vikramman  മുന്‍ കാമുകന്‍ അതിക്രൂരമായി ഉപദ്രവിച്ചു  ചിത്രങ്ങള്‍ പങ്കുവച്ച് നടി അനിഖ വിക്രമന്‍  നടി അനിഖ വിജയ് വിക്രമന്‍
മുന്‍ കാമുകന്‍ അതിക്രൂരമായി ഉപദ്രവിച്ചു; ചിത്രങ്ങള്‍ പങ്കുവച്ച് നടി അനിഖ വിക്രമന്‍
author img

By

Published : Mar 6, 2023, 3:01 PM IST

ഹൈദരാബാദ്: മുന്‍ കാമുകന്‍ തന്നെ അതിക്രൂരമായി ആക്രമിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ് നടി അനിഖ വിജയ് വിക്രമന്‍. മുന്‍ കാമുകന്‍ അനൂപ് പിള്ള തന്നെ തല്ലിച്ചതച്ച ചിത്രങ്ങള്‍ അടക്കം പങ്കുവച്ച് കൊണ്ട് ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയായിരുന്നു അനിഖയുടെ വെളിപ്പെടുത്തല്‍.

അനൂപ്‌ പിള്ള മര്‍ദിച്ച് പരിക്കേല്‍പ്പിച്ച അനിഖയുടെ ശരീരത്തിനേറ്റ മര്‍ദനത്തിന്‍റെയും മുറിപ്പാടുകളുടെയും ഒരു കൂട്ടം ചിത്രങ്ങള്‍ നടി തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അനിഖയുടെ ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

'അനൂപുമായുള്ള എല്ലാ സംഭവങ്ങളും ഉപേക്ഷിച്ചും എനിക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ട്. എന്നെയും എന്‍റെ കുടുംബത്തെയും തുടര്‍ച്ചയായി തരംതാഴ്‌ത്തുകയാണ്. മുന്‍ കാമുകന്‍ എന്നെ ആക്രമിക്കുന്നതിന് മുമ്പ്, ഞാന്‍ ക്ലിക്ക് ചെയ്‌ത എന്‍റെ ചിത്രം എടുക്കുമ്പോള്‍ വളരെ ആവേശഭരിതയായിരുന്നു ഞാന്‍. പഴയതാണെങ്കിലും എന്‍റെ ഹെയര്‍ സ്‌റ്റൈല്‍ കാണിക്കാന്‍ ഞാന്‍ വളരെ ആവേശഭരിതയായിരുന്നു. ഈ ആഴ്‌ച മുതല്‍ ഞാന്‍ ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്യാന്‍ തുടങ്ങും. എനിക്ക് ഇന്‍സ്‌റ്റ നഷ്‌ടമായി'- ഇപ്രകാരം കുറിച്ച് കൊണ്ടാണ് അനിഖ തന്‍റെ പരിക്കേറ്റ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതേകുറിച്ചുള്ള പോസ്‌റ്റുകള്‍ അനിഖ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായും പങ്കുവച്ചിട്ടുണ്ട്.

അനിഖയുടെ ഈ കുറിപ്പ് തമിഴ്‌ സിനിമ ലോകത്തെയും നടിയുടെ ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അനിഖ പോസ്‌റ്റ്‌ ചെയ്‌ത ചിത്രങ്ങളില്‍, നടിയുടെ കണ്ണുകള്‍ക്ക് ചുറ്റും രക്തം കട്ടപിടിച്ചതും ചതഞ്ഞ മുഖവും കാണാം. നേരത്തെ മുന്‍ കാമുകന് മാപ്പു നല്‍കിയ സമയത്ത് അയാളുമായുള്ള സ്‌ക്രീന്‍ ഷോട്ടുകളും നടി പങ്കുവച്ചു.

ഈ സാഹചര്യത്തില്‍ അനിഖയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തത്തി. നടിയുടെ കുറിപ്പിന് വളരെ നീണ്ട ഒരു കുറിപ്പുമായി ഒരു ഉപയോക്താവ് രംഗത്തെത്തി. 'ഞാന്‍ ഇതുവരെ നിങ്ങളുടെ പോസ്‌റ്റുകളില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ യുഎസ്‌എയില്‍ നിന്നാണെന്നും ഒരു പാര്‍ട്ട് ടൈം പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആണെന്നും മാത്രമെ പറയാന്‍ ആഗ്രഹിക്കുന്നുള്ളു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ക്ലൈന്‍റുകളില്‍ ഒരാളാണ് നിങ്ങള്‍.

അകത്തും പുറത്തും സുന്ദരിയായ നിങ്ങളെ പോലെ ഒരാളോട് ഈ മൃഗം ഇങ്ങനെ ചെയ്‌തത് എന്‍റെ ഹൃദയത്തെ വേദനിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങൾക്ക് വളരെയധികം നല്ല ഗുണങ്ങള്‍ ഉണ്ടെന്ന് എനിക്കറിയാം. പ്രത്യേകിച്ച് സ്നേഹവും ക്ഷമയും. ഒരു ദിവസം നിങ്ങള്‍ അവനോട് ക്ഷമിക്കും. ഇതിന് വേണ്ടി ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ഥിക്കും. ക്ഷമിക്കാന്‍ വിസമ്മതിക്കുന്നവരെ തേടി ശാപമെത്തും. ദൈവത്തിന്‍റെ സഹായത്താൽ മാത്രമെ നമുക്കത് ചെയ്യാൻ കഴിയൂ എന്ന് ഞാൻ വിശ്വസിക്കുന്നു'- അനിഖയുടെ കുറിപ്പിന് ഒരാള്‍ കമന്‍റ്‌ ചെയ്‌തു.

'ഇതില്‍ നിങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കൊപ്പം അയാളുടെ ചിത്രവും പോസ്‌റ്റ് ചെയ്യുക. ഞാനിതില്‍ ഖേദിക്കുന്നു. ഇതില്‍ നിന്നും നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും പുറത്തുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'-മറ്റൊരാള്‍ കുറിച്ചു.

നിലവില്‍ ഹൈദരാബാദിലാണ് അനിഖ. സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നെന്നും, ഷൂട്ടിംഗിലേക്ക് മടങ്ങിയെത്തിയെന്നും പറയപ്പെടുന്നു. മുന്‍ കാമുകന്‍ അനൂപ് ഒളിവിലാണ്. അനൂപിനെതിരെ അനിഖ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.