ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ചൈനയുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കേന്ദ്ര വ്യോമസേന തലവന്‍ ആർകെഎസ് ഭദൗരിയ. കിഴക്കൻ ലഡാക്കിലെ നിലവിലെ അവസ്ഥ സംബന്ധിച്ച് ചൈനയുമായി മറ്റൊരു കമാൻഡർ തല ചർച്ചയ്ക്കുള്ള തീരുമാനം ഉടന്‍ എടുക്കുമെന്ന് ഭദൗരിയ പറഞ്ഞു.
സൈനിക വിന്യാസം ഉള്‍പ്പെടെ ഇന്ത്യയുടേയും ചൈനയുടേയും ഭാഗത്ത് നിന്നുള്ള ഓരോ മാറ്റങ്ങളും സൈന്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ നടപടികളും സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഭദൗരിയ പറഞ്ഞു. ചര്‍ച്ചകള്‍ തുടരുന്നതിനാണ് പ്രഥമ പരിഗണന. ചൈനയുമായി കമാൻഡർ തല ചർച്ചകൾ നടത്താനുള്ള തീരുമാനം ഉടന്‍ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: സൈനിക ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം ; ഡല്‍ഹി സ്വദേശി പിടിയില്‍
സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യോമസേന വലിയ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഭദൗരിയ വ്യക്തമാക്കി.