ദുബായ്: ലോകകപ്പ് ടി20 ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലൻഡും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. ദുബായ് ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ന്യൂസിലൻഡിനെ ബാറ്റിങിന് അയച്ചു. ഓസീസ് സെമിയിലെ ടീമിനെ തന്നെ ഫൈനൽ പോരാട്ടത്തിലേക്കും തെരഞ്ഞെടുത്തപ്പോൾ കിവീസ് നിരയിൽ മാറ്റമുണ്ട്. പരിക്ക് പറ്റിയ ഡെവോണ്‍ കേണ്‍വെയ്‌ക്ക് പകരം വിക്കറ്റ് കീപ്പറായി ടിം സീഫെര്‍ട്ട് (Tim Seifert) ടീമിലെത്തി.
കെയ്ൻ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ന്യൂസിലൻഡാണ് കിരീടം നേടുന്നതെങ്കിൽ ഒരു വർഷം രണ്ട് ഐസിസി കിരീടം നേടുന്ന ആദ്യ ടീം എന്ന പേര് കിവീസിന് സ്വന്തമാകും. ഈ വർഷം കിവീസ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ ടീം ഇന്ത്യയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.
ടീമുകൾ:
ന്യൂസിലൻഡ്: മാർട്ടിൻ ഗപ്റ്റിൽ, ഡാരിൽ മിച്ചൽ, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്‌സ്, ജെയിംസ് നീഷാം, മിച്ചൽ സാന്‍റ്നർ, ആദം മിൽനെ, ടിം സൗത്തി, ഇഷ് സോധി, ട്രെന്‍റ് ബോൾട്ട്.
ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്.