ETV Bharat / bharat

'മമതയുടേത് വ്യക്തമായി കാണാതെയുള്ള പ്രതികരണം, പുരോഹിതന്മാരെ പരിഹസിച്ചു'; ബംഗാള്‍ മുഖ്യമന്ത്രിയുടെ ട്വീറ്റിനെതിരെ സുവേന്ദു അധികാരി

author img

By

Published : May 30, 2023, 6:02 PM IST

Updated : May 30, 2023, 8:04 PM IST

പാര്‍ലമെന്‍റ് ഉദ്‌ഘാടന ചടങ്ങിനെതിരായ മമത ബാനര്‍ജിയുടെ ട്വീറ്റിനെതിരായാണ് സുവേന്ദു അധികാരിയുടെ വിമര്‍ശനം

suvendu adhikari against mamata banerjee  mamata banerjees photo without caption  ട്വീറ്റിനെതിരെ സുവേന്ദു അധികാരി  സുവേന്ദു അധികാരി
ബംഗാള്‍ മുഖ്യമന്ത്രി

കൊൽക്കത്ത: പാര്‍ലമെന്‍റ് ഉദ്‌ഘാടന ചടങ്ങിനെതിരായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഫോട്ടോ വിമര്‍ശനത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 'വ്യക്തമായ കാഴ്‌ചയില്ലാത്ത' മമതയുടെ പ്രതികരണത്തില്‍ എനിക്ക് അദ്‌ഭുതമില്ല. സനാതന പാരമ്പര്യങ്ങളോടുള്ള വെറുപ്പ് തെളിയിച്ചതിലൂടെ പ്രശസ്‌തയാണ് മമത. പുരോഹിതന്മാരെ പരിഹസിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്നും സുവേന്ദു അധികാരി ട്വീറ്റിലൂടെ വിമര്‍ശിച്ചു.

പാര്‍ലമെന്‍റ് ഉദ്‌ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറാന്‍ എത്തിയ സന്യാസിമാരും മോദിയും നില്‍ക്കുന്ന ചിത്രം. പുറമെ, ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലാഭായി പട്ടേല്‍, അംബേദ്‌കര്‍ എന്നിവര്‍ പാര്‍ലമെന്‍റില്‍ ഒന്നിച്ചിരുന്ന് എടുത്ത ഫോട്ടോ. ഇവ രണ്ടും ചേര്‍ത്തുവച്ച് മമത ചെയ്‌ത ട്വീറ്റിനെതിരെയാണ് വിമര്‍ശനം. തമിഴ്‌നാട്ടില്‍ നിന്നുള്ള 21 മഠാധിപതിമാരാണ് ചടങ്ങിൽ പങ്കെടുത്തത്.

'ഹൗസ് ഓഫ് ദി പീപ്പിൾ', ആ കാരണം കൊണ്ട്: ' ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെങ്കോല്‍ കൈമാറാനെത്തിയ മഠാധിപന്മാര്‍ തമിഴ് കീർത്തനങ്ങള്‍ പാടുകയുണ്ടായി. 1947ലും ഒരു അധീനം പ്രധാനമന്ത്രി നെഹ്‌റുവിന് ചെങ്കോല്‍ കൈമാറി. ഇന്നലെ തമിഴ്‌നാട്ടിലെ 21 അധീനങ്ങളിൽ നിന്നുള്ള മഠാധിപതിമാരാണ് സുപ്രധാനമായ ചടങ്ങിൽ പങ്കെടുത്തത്.'

'ലോക്‌സഭയിൽ പ്രാതിനിധ്യമുള്ളവരില്‍ പരമാധികാരം നിലനിൽക്കുന്നുവെന്ന് ഉറപ്പിച്ചുകൊണ്ട്, പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ലോക്‌സഭ സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപമാണ് ചെങ്കോല്‍ വച്ചത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയാണ് ചെങ്കോല്‍ സ്ഥാപിച്ചത്. ഇക്കാരണംകൊണ്ടാണ് ഇതിനെ ഹൗസ് ഓഫ് ദി പീപ്പിൾ എന്ന് വിളിക്കുന്നത്.' - സുവേന്ദു അധികാരി ട്വീറ്റില്‍ കുറിച്ചു.

ALSO READ | പാര്‍ലമെന്‍റ് മന്ദിരം ഉദ്‌ഘാടനം; 'രാഷ്‌ട്രപതിയില്ലെങ്കില്‍ ഞങ്ങളുമില്ല', ബഹിഷ്‌കരണ പ്രഖ്യാപനവുമായി പ്രതിപക്ഷം

ഉദ്‌ഘാടന ചടങ്ങിനെതിരെ മന്ത്രി എംബി രാജേഷ്: പുതിയ പാർലമെൻ്റിൻ്റെ അധ്യക്ഷപീഠത്തിൽ പ്രതിഷ്‌ഠിക്കേണ്ടത് ഭരണഘടനയുടെ വിഖ്യാതമായ ആമുഖമാണെന്ന് മന്ത്രി എംബി രാജേഷ്. പാർലമെൻ്റ് മന്ദിരം മാത്രമല്ല, നിർമിത ചരിത്രം കൂടിയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പുതിയ പാർലമെൻ്റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനത്തിലോ ഉദ്ഘാടനത്തിലോ സ്ഥാനമില്ല.

രാഷ്ട്രം എന്നാൽ മോദി, മോദി എന്നാൽ രാഷ്ട്രം എന്ന പഴയ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന അടിമവാക്യം പ്രതീകങ്ങളിലൂടെ അടിച്ചേൽപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. രാജാധികാരത്തിന്‍റെ പ്രതീകമായിരുന്ന ചെങ്കോൽ 2014ന് ശേഷമുള്ള പുതിയ ഇന്ത്യയിലേക്ക് ഇറങ്ങിവരുന്നത് ഒരു മ്യൂസിയം പീസായിട്ടല്ല, ജനാധിപത്യത്തിനുമേൽ പതിക്കുന്ന ഫാസിസത്തിന്‍റെ അധികാര ദണ്ഡായാണെന്നും അദ്ദേഹം ആരോപിച്ചു.

READ MORE | 'ചെങ്കോലായി, ഇനി കിരീടധാരണം കൂടിയായാൽ എല്ലാമാകും'; പ്രധാനമന്ത്രിക്കും സംഘപരിവാറിനുമെതിരെ എം ബി രാജേഷ്

സംഘപരിവാറിന് സ്വാതന്ത്ര്യം എന്നാൽ അധികാര കൈമാറ്റത്തിന്‍റെ കേവലമൊരു ചടങ്ങ് മാത്രമാകുന്നതിൽ അതിശയിക്കാനില്ല. ഭരണഘടനയ്ക്ക് പകരം രാജവാഴ്‌ചയുടെ അധികാരദണ്ഡായ ചെങ്കോൽ സ്ഥാപിക്കപ്പെടുന്ന ദിവസം ലോകത്തിനുമുന്നിൽ ദേശീയ അഭിമാനവും യശസുമുയർത്തിയ ഗുസ്‌തി താരങ്ങൾക്ക് തെരുവിൽ ഇറങ്ങേണ്ടിവരുന്നത് പുതിയ ഇന്ത്യയുടെ പരിണാമത്തെ കുറിക്കുന്നുണ്ടെന്ന് മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.

Last Updated : May 30, 2023, 8:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.