ETV Bharat / bharat

സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് പാർലമെന്‍റ് ചേംബറിലും ലോബിയിലും ഗ്യാലറിയിലും വിലക്ക് ; സര്‍ക്കുലര്‍ പുറത്ത് - എംപിമാർക്ക് സസ്‌പെൻഷൻ

LS Secretariat issues circular : സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് കൂടുതൽ വിലക്കുകളേര്‍പ്പെടുത്തി ലോക്‌സഭ സെക്രട്ടേറിയറ്റ്

LS Secretariat issues circular  Suspended MPs barred from Parliament chamber  Suspended MPs barred from Parliament lobby  Suspended MPs barred from Parliament gallery  എംപിമാർക്ക് ചേമ്പറിലും വിലക്ക്  സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് കൂടുതൽ വിലക്ക്  ലോക്‌സഭ സെക്രട്ടേറിയറ്റ് സർക്കുലർ  Suspended MPs  MPs Suspended  Lok Sabha suspension  Secretariat issued circular for suspended MPs  ruckus in parliament  INDIA Bloc Meeting  LokSabha Security breach  oppositions demand for statement from Amit Shah  എംപിമാർക്ക് സസ്‌പെൻഷൻ  പാലമെന്‍റ് സുരക്ഷ വീഴ്‌ച
Suspended MPs barred
author img

By ETV Bharat Kerala Team

Published : Dec 20, 2023, 9:39 AM IST

ന്യൂഡൽഹി : പാര്‍ലമെന്‍റ് സുരക്ഷാവീഴ്‌ചയെ തുടർന്ന് നടന്ന ബഹളത്തിന്‍റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് ചേംബര്‍, ലോബി,ഗ്യാലറി എന്നിവിടങ്ങളില്‍ പ്രവേശനം വിലക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് സർക്കുലർ (MPs barred from Parliament chamber, lobby and gallery). ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും ഇതുവരെ 141 എംപിമാരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ലോക്‌സഭയിൽ നിന്ന് 95ഉം രാജ്യസഭയിൽ നിന്ന് 46ഉം എംപിമാരെയാണ് സസ്‌പെൻഡ് ചെയ്‌തത്.

ഇവർക്ക് ചേംബറുകളിലും ലോബികളിലും ഗ്യാലറികളിലും പ്രവേശിക്കാൻ കഴിയില്ലെന്നും ഇവർ അംഗങ്ങളായിരിക്കുന്ന പാർലമെന്‍ററി കമ്മിറ്റികളുമായി ബന്ധപ്പെട്ടും സസ്‌പെന്‍ഷന്‍ ബാധകമാണെന്നും സർക്കുലർ വ്യക്തമാക്കുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ പേരിൽ ഒരു ഇനവും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ലോക്‌സഭ സർക്കുലറിൽ പറയുന്നു (LS Secretariat issues circular).

സസ്‌പെൻഷൻ കാലയളവിൽ എംപിമാർ സമർപ്പിക്കുന്ന ഒരു അറിയിപ്പും സ്വീകാര്യമല്ല. സസ്‌പെൻഷൻ കാലയളവിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ അവർക്ക് വോട്ടുചെയ്യാൻ കഴിയില്ല. സെക്ഷൻ 2(ഡി) പ്രകാരം സസ്‌പെൻഷൻ കാലയളവിലെ പ്രതിദിന അലവൻസിനോ ശമ്പളത്തിനോ അവർക്ക് അർഹതയുണ്ടാകില്ല. 1954ലെ പാർലമെന്‍റ് അംഗങ്ങളുടെ അലവൻസുകളും പെൻഷനുകളും സംബന്ധിച്ച നിയമം കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുന്നതാണെന്നും സർക്കുലർ വ്യക്തമാക്കുന്നു.

പാർലമെന്‍റ് സുരക്ഷാവീഴ്‌ചയിൽ കേന്ദ്രമന്ത്രി അമിത് ഷാ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇരുസഭകളിലും പ്രതിപക്ഷ ബഹളം. 141 എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിനെതിരെ ഡിസംബർ 22 ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

'ഞങ്ങൾ നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ട്, അതിലൊന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ കാര്യത്തിലാണ്. ഞങ്ങൾ ഒറ്റക്കെട്ടായി പോരാടും. തീര്‍ത്തും തെറ്റായ നടപടിയാണുണ്ടായത്. എംപിമാരുടെ സസ്‌പെൻഷനെതിരെ ഡിസംബർ 22ന് അഖിലേന്ത്യാ പ്രതിഷേധം നടത്താനാണ് തീരുമാനം' - ഇന്ത്യ മുന്നണി യോഗത്തിന് പിന്നാലെ ഖാർഗെ ചൊവ്വാഴ്‌ച പറഞ്ഞു.

ഇന്ത്യ ബ്ലോക്കിന്‍റെ നാലാമത്തെ യോഗമാണ് ചൊവ്വാഴ്‌ച നടന്നത്. 28 പാർട്ടികൾ യോഗത്തിൽ പങ്കെടുത്തതായി മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ പേരാണ് നേതാക്കൾ യോഗത്തിൽ നിർദേശിച്ചത് (Mallikarjun Kharge Proposed as PM Face of INDIA Bloc). പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും (Mamata Banerjee) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും (Arvind Kejriwal) ചേർന്നാണ് ഖാർഗെയെ നാമനിർദേശം ചെയ്‌തതെന്ന്‌ എംഡിഎംകെ നേതാവ് വൈക്കോ (MDMK leader Vaiko) പറഞ്ഞിരുന്നു.

READ MORE: മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് മമതയും കെജ്‌രിവാളും; ആദ്യം ജയിക്കണമെന്ന് ഖാർഗെ

ഈ വിഷയത്തിൽ വൈക്കോ മാത്രമാണ് പരസ്യ പ്രതികരണം നടത്തിയത്. പ്രതികരണത്തിൽ നിന്ന് വിട്ടുനിന്ന, മുന്നണി യോഗത്തിൽ പങ്കെടുത്ത മറ്റ് പ്രധാന നേതാക്കൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെപ്പറ്റി അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് പ്രതികരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.