ETV Bharat / bharat

20 വയസുകാരി റിയ ഒറ്റയ്ക്ക് അടിച്ചിട്ടത് ഒന്നല്ല, മൂന്ന് കള്ളന്മാരെ - പെണ്‍കുട്ടിയുടെ ധീരത

രാത്രി കറണ്ട് പോയ സമയത്ത് വീട്ടില്‍ മോഷ്ടിക്കാനെത്തിയ മൂന്ന് കള്ളന്മാരെ ഒറ്റയ്ക്ക് നേരിട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഗുജറാത്ത് സ്വദേശിനിയായ പെണ്‍കുട്ടി

self defense training is worth  Surati drives away armed thieves  bravery of young woman in Surat Gujarat  ഗുജറാത്തില്‍ ആയുധ ധാരികളായ കള്ളന്‍മാരെ പെണ്‍കുട്ടി നേരിട്ട സംഭവം  പെണ്‍കുട്ടിയുടെ ധീരത  മോഷണ ശ്രമത്തിനിടെയുള്ള മല്‍പ്പിടുത്തങ്ങള്‍
മൂന്ന് കള്ളന്‍മാരെ ഒറ്റയ്ക്ക് നേരിട്ട് ഗുജറാത്തിലെ ബര്‍ദോളിയിലെ പെണ്‍കുട്ടി
author img

By

Published : Mar 31, 2022, 1:59 PM IST

Updated : Mar 31, 2022, 2:37 PM IST

സൂറത്ത്(ഗുജറാത്ത്): മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് തുരത്തി ഗുജറാത്തിലെ ബര്‍ദോളിയില്‍ 20 വയസുള്ള പെണ്‍കുട്ടി. ഒന്നാം വര്‍ഷ ബിഎസ്‌സി ബിരുദ വിദ്യാര്‍ഥിയായ റിയയുടെ ധീരതയ്ക്ക് നിരവധി അനുമോദനങ്ങളാണ് ലഭിക്കുന്നത്. ആയോധനകലയില്‍ ലഭിച്ച പരിശീലനം മോഷ്ടാക്കളുമായുള്ള മല്‍പ്പിടത്തത്തില്‍ തനിക്ക് തുണയായെന്ന് റിയ പറഞ്ഞു.

വ്യാഴാഴ്‌ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. റിയ തന്‍റെ വാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടി പഠിക്കുകയായിരുന്നു. റിയയുടെ അച്ഛന്‍ ബാബു റാം നൈറ്റ് ഷിഫ്റ്റ് കാരണം ജോലി സ്ഥലത്തായിരുന്നു. റിയയുടെ അമ്മയും സഹോദരിയും ഉറക്കമായിരുന്നു. പ്രദേശത്ത് കറണ്ട് പോയ തക്കം കാരണമാണ് കള്ളന്‍മാര്‍ റിയയുടെ വീട്ടില്‍ കയറുന്നത്.

എന്നാല്‍ കള്ളന്‍മാര്‍ക്ക് 'കഷ്ട'കാലമായിരുന്നു. ഇവര്‍ വീട്ടിലേക്ക് കയറിയപ്പോള്‍ തന്നെ കറണ്ട് വന്നു. റിയയും കള്ളനും മുഖാമഖുമായപ്പോള്‍ , കള്ളന്‍ ഇരുമ്പ് ദണ്ഡുമായി റിയയെ ആക്രമിക്കുന്നു. എന്നാല്‍ മനസാന്നിധ്യം നഷ്ടപ്പെടാതെ റിയ കള്ളനെ ശക്തമായി നേരിട്ടു.

കള്ളന്‍റെ രക്ഷയ്ക്കായി മറ്റ് രണ്ട് കൂട്ടാളികളും വരുന്നു. എന്നാല്‍ മൂന്ന് പേരെയും റിയ ഒരുമിച്ച് നേരിടുകയും അവസാനം ഇവര്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയുമാണ് ചെയ്‌തത്. റിയ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മോഷ്ടാക്കള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. മല്‍പ്പിടുത്തത്തില്‍ റിയയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

ALSO READ: പത്താം ക്ലാസ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; അയല്‍വാസിയായ 20കാരന്‍ അറസ്റ്റില്‍

Last Updated : Mar 31, 2022, 2:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.